|    Aug 21 Mon, 2017 12:45 am
FLASH NEWS
Home   >  Todays Paper  >  page 7  >  

കെ വി തോമസ് ഇന്ത്യയെ പ്രതിനിധീകരിക്കും

Published : 22nd November 2016 | Posted By: SMR

ന്യൂഡല്‍ഹി: ഡിസംബര്‍ 8, 9 തിയ്യതികളില്‍ ലണ്ടനില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി ചെയര്‍മാന്‍മാരുടെ സമ്മേളനത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നതിന് പിഎസി ചെയര്‍മാന്‍ പ്രഫ. കെ വി തോമസിനെ ലോക്‌സഭ സ്പീക്കര്‍ സുമിത്ര മഹാജന്‍ നാമനിര്‍ദേശം ചെയ്തു.
ഈ വര്‍ഷം ചര്‍ച്ച ചെയ്യുന്ന വിഷയം ആഗോള നികുതി ഘടനയാണ്. ഇംഗ്ലണ്ട് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ഹെഗ്മില്ലര്‍ എംപിയാണ് ഈ ഉന്നത യോഗത്തിന്റെ അധ്യക്ഷന്‍. ഇന്ത്യയുടെ പിഎസി ചെയര്‍മാനെ നികുതിഘടന സുതാര്യമാക്കുന്ന കമ്മിറ്റിയില്‍ ഹൗസ് ഓഫ് കോമണ്‍വെല്‍ത്ത് ക്ഷണിക്കുന്നത് ഇതാദ്യമായാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക