|    May 27 Sat, 2017 7:33 pm
FLASH NEWS

കെ മാധവന് മരണാനന്തര ബഹുമതി നല്‍കണമെന്ന് പഞ്ചായത്ത് പ്രമേയം

Published : 30th September 2016 | Posted By: Abbasali tf

അജാനൂര്‍: കഴിഞ്ഞ ദിവസം അന്തരിച്ച സ്വാതന്ത്ര്യ സമര സേനാനിയും ഗാന്ധിയന്‍ കമ്മ്യൂണിസ്റ്റുമായ കെ മാധവന് മരണാനന്തര ബഹുമതി നല്‍കണമെന്ന് അജാനൂര്‍ പഞ്ചായത്ത് ബോര്‍ഡ് യോഗം ഐക്യകണ്‌ഠേന പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാനും മുസ്‌ലിം ലീഗ് നേതാവുമായ ബഷീര്‍ വെള്ളിക്കോത്താണ് പഞ്ചായത്ത് ബോര്‍ഡ് യോഗത്തില്‍ പ്രമേയം അവതരിപ്പിച്ചത്. ഈ പ്രമേയം യോഗം അംഗീകരിക്കുകയായിരുന്നു. സ്വാതന്ത്ര്യ സമരത്തിലും കര്‍ഷക പ്രസ്ഥാനത്തിലും നിറസാന്നിധ്യമായ കെ മാധവന് ജീവിച്ചിരിക്കുമ്പോള്‍ പത്മഭൂഷനും പത്മശ്രീക്കും അര്‍ഹതയുണ്ടായിരുന്നെങ്കിലും അത് ലഭിച്ചില്ല. അദ്ദേഹത്തിന് മരണാനന്തര ബഹുമതികളെങ്കിലും നല്‍കണമെന്ന് പ്രമേയം കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളോട് അഭ്യര്‍ത്ഥിച്ചു. കഴിഞ്ഞ യുഡിഎഫിന്റെ ഭരണകാലത്ത് കെ മാധവന് പത്മശ്രീയോ പത്മഭൂഷനോ നല്‍കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. ആ നിര്‍ദ്ദേശം സംസ്ഥാന സര്‍ക്കാറിന്റെ മുന്നിലെത്തിയിരുന്നെങ്കിലും പിന്നീട് തുടര്‍ നടപടികളൊന്നും ഉണ്ടായില്ല. ഗുരുവായൂര്‍ സത്യാഗ്രഹത്തിന്റെ മുന്‍ നിരയില്‍ കെ മാധവന്‍ പ്രവര്‍ത്തിച്ചിരുന്നു. ആ ഓര്‍മ്മ പുതുക്കുന്നതിന് ചെമ്മട്ടംവയലില്‍ ഗുരുവായൂര്‍ സത്യാഗ്രഹ സ്തൂപം പണിയാന്‍ പത്ത് സെന്റ് സ്ഥലം സര്‍ക്കാര്‍ അനുവദിച്ചിരുന്നു. അവിടെ സ്തൂപത്തിന്റെ നിര്‍മാണ പ്രവര്‍ത്തികള്‍ നടന്ന് വരുന്നതിനിടയിലാണ് 102ാം വയസ്സില്‍ കെ മാധവന്‍ നിര്യാതനായത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day