|    Oct 17 Wed, 2018 3:31 pm
FLASH NEWS

കെ മാധവന്‍ പുരസ്‌കാരം കനയ്യക്ക് നല്‍കിയത് ഒരു പ്രതീകമാണ്: മന്ത്രി

Published : 25th September 2017 | Posted By: fsq

 

കാഞ്ഞങ്ങാട്: മാധവേട്ടന്‍ സമൂഹത്തിന് വേണ്ടി എന്ത് ചെയ്തുവോ അത് ഈ സമൂഹത്തെ ഓര്‍മ്മിപ്പിക്കുകയാണ് കനയ്യകുമാര്‍ ചെയ്തതെന്നും അതുകൊണ്ട് കെ മാധവന്‍ പുരസ്‌ക്കാരം കനയ്യയ്ക്ക് നല്‍കിയത് ഒരു പ്രതീകമാണെന്നും മന്ത്രി പ്രഫ. സി രവീന്ദ്രനാഥ് പറഞ്ഞു. കെ മാധവന്‍ പുരസ്‌ക്കാരം കനയ്യകുമാറിന് സമര്‍പ്പിച്ച്് സംസാരിക്കുകയായിരുന്നു അദ്ദേഹം.  ആഗോളവല്‍ക്കരണത്തിനെതിരായ വര്‍ഗപരമായ ഏകീകരണം ഇല്ലാതാക്കുന്നതിന് ജനങ്ങളെ വര്‍ഗീയമായും സാമൂഹികമായും ഭിന്നിപ്പിക്കുകയാണ് ഭരണകൂടം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ചരിത്ര നിര്‍മിതിയില്‍ ഒരു പങ്കുമില്ലാത്തവര്‍ രാജ്യം ഭരിക്കുമ്പോള്‍ ചരിത്രം വളച്ചൊടിക്കപ്പെടുകയും ഭരണഘടനയെയും ജനാധിപത്യത്തെയും അപ്രസക്തമാക്കപ്പെടുകയും ചെയ്യുമെന്ന് ചടങ്ങില്‍ കെ മാധവന്‍ അനുസ്മരണ പ്രഭാഷണം നടത്തിയ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു.തന്റെ ആശയങ്ങള്‍ക്ക് വേണ്ടി ശക്തമായി ഉറച്ച് നില്‍ക്കുകയും സമരം ചെയ്യുകയും ചെയ്ത പോരാളിയാണ് മാധവേട്ടനെന്നും കാനം പറഞ്ഞു.കെ മാധവന്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss