|    Jul 17 Tue, 2018 7:25 pm
FLASH NEWS

കെ മാധവന്‍ ചരമ വാര്‍ഷികവും പുരസ്‌കാര സമര്‍പ്പണവും 24ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Published : 11th September 2017 | Posted By: fsq

 

കാഞ്ഞങ്ങാട്: സ്വാതന്ത്ര്യസമര സേനാനി കെ മാധവന്റെ ഒന്നാം ചരമവാര്‍ഷികവും കെ മാധവന്‍ സ്മാരക പുരസ്‌കാര സമര്‍പ്പണവും വിജയിപ്പിക്കാന്‍ കെ മാധവന്‍ ഫൗണ്ടേഷന്‍ ജനറല്‍ബോഡി തീരുമാനിച്ചു. 24ന് ഉച്ചയ്ക്ക് രണ്ടിന് കാഞ്ഞങ്ങാട് ടൗണ്‍ഹാള്‍ പരിസരത്ത് നടക്കുന്ന അനുസ്മരണ സമ്മേളനവും കെ മാധവന്‍ സ്മാരക അവാര്‍ഡ് ജേതാവ് കനയ്യകുമാറിനുള്ള പ്രഥമപുരസ്‌കാര സമര്‍പ്പണവും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ഫൗണ്ടേഷന്‍ ചെയര്‍മാനായ റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍  അധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യാതിഥിയായിരിക്കും. സിപിഐ സംസ്ഥാന സെക്രട്ടറി കാനംരാജേന്ദ്രന്‍ അനുസ്മരണ പ്രഭാഷണം നടത്തും. പി കരുണാകരന്‍ എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്് എ ജി സി ബഷീര്‍, നഗരസഭാ ചെയര്‍മാന്‍ വി വി രമേശന്‍, ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാന്‍ സി കെ ശ്രീധരന്‍, ജനറല്‍ സെക്രട്ടറി ഡോ. സി ബാലന്‍, ഖജാഞ്ചി എ വി രാമകൃഷ്ണന്‍ സംസാരിക്കും. യോഗത്തില്‍ എ വി രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഡോ. സി ബാലന്‍, കെ പി കുഞ്ഞിക്കണ്ണന്‍, അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, പി എ നായര്‍, ടി മുഹമ്മദ് അസ്്‌ലം, ബങ്കളം കുഞ്ഞികൃഷ്ണന്‍, ഇ വി കൃഷ്ണപൊതുവാള്‍, കെ വേണുഗോപാലന്‍ നമ്പ്യാര്‍, വേണുരാജ് കോടോത്ത്, രാമചന്ദ്രന്‍ ചിത്ര, ഉത്തംചന്ദ്, എം കുഞ്ഞമ്പു പൊതുവാള്‍, ടി കെ നാരായണന്‍ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss