|    Jun 23 Fri, 2017 3:49 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

കെ ബാബുവിന്റെ പിഎയുടെ സ്വത്ത് സമ്പാദനം: ഹരജി നല്‍കി

Published : 20th April 2017 | Posted By: fsq

 

മൂവാറ്റുപുഴ: മുന്‍ മന്ത്രി കെ ബാബുവിന്റെ പേഴ്‌സനല്‍ അസിസ്റ്റന്റ് കെ നന്ദകുമാറിന്റെ സ്വത്തു സമ്പാദനവുമായി ബന്ധപ്പെട്ട് നന്ദകുമാറിന്റെ ഭാര്യയുടെ മാതാപിതാക്കളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹരജി ഫയല്‍ ചെയ്തു. നന്ദകുമാറിന്റെ ഭാര്യ മരിയയുടെ മാതാപിതാക്കളായ എം എസ് പീറ്റര്‍, ചിന്നമ്മ പീറ്റര്‍ എന്നിവരാണ് ഹരജി ഫയല്‍ ചെയ്തത്. ഹരജി ഫയലില്‍ സ്വീകരിച്ച കോടതി മെയ് 15ലേക്ക് വിശദമായ വാദം കേള്‍ക്കുന്നതിന് മാറ്റി. കെ ബാബുവിന്റെ പിഎ നന്ദകുമാറിന്റെ വീട്ടില്‍ മാര്‍ച്ച് 21ന് നടത്തിയ  പരിശോധനയില്‍ . 54,61,023 രൂപയുടെ അനധികൃതസ്വത്ത് ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് നന്ദകുമാറിന്റെ ഭാര്യയുടെ മാതാവിന്റെയും പിതാവിന്റെയും ബാങ്ക് അക്കൗണ്ടുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവക്കുവാനും മരവിപ്പിക്കുവാനും വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ എറണാകുളം എസ്പി ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കി. ഇതേത്തുടര്‍ന്ന് ഹരജിക്കാരുടെ പേരിലുള്ള വൈറ്റില പീപ്പിള്‍സ് അര്‍ബന്‍ ബാങ്കിലെ രണ്ട് അക്കൗണ്ടും തൃപ്പൂണിത്തുറ പഞ്ചായത്ത് നാഷനല്‍ ബാങ്കിലെ രണ്ട് അക്കൗണ്ടുകളും മരവിപ്പിച്ചിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക