|    Mar 27 Mon, 2017 12:34 am
FLASH NEWS

കെ ബാബുവിന്റെ അനധികൃത സമ്പാദ്യം: ബാങ്ക് ദൃശ്യങ്ങള്‍ കോടതിയില്‍ സമര്‍പ്പിച്ചു

Published : 23rd September 2016 | Posted By: SMR

മൂവാറ്റുപുഴ: മുന്‍മന്ത്രി കെ ബാബുവിന്റെ ഭാര്യ ബാങ്ക് ലോക്കറുകളില്‍ നിന്നും സാധനങ്ങള്‍ മാറ്റുന്ന ദൃശ്യങ്ങളടങ്ങിയ രണ്ട് ഡിജിറ്റല്‍ റിക്കാഡിങ് കാമറകള്‍ വിജിലന്‍സ് സംഘം മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു.
തൃപ്പൂണിത്തുറ എസ്ബിഐ, എസ്ബിടി ശാഖകളില്‍ ബാബുവിന്റെ ഭാര്യയുടെ പേരിലുള്ള ലോക്കറുകളില്‍ നിന്നാണ് കഴിഞ്ഞ മാസം 31ന് സാധനങ്ങള്‍ മാറ്റുന്നതിന്റെ ദൃശ്യങ്ങള്‍ സിസിടിവി കാമറയില്‍ പതിഞ്ഞത്. വിജിലന്‍സ് ബാങ്ക് വിവരങ്ങള്‍ പരിശോധിക്കുന്നതിന് രണ്ടുദിവസം മുമ്പാണ് ലോക്കറിലെ സാധനങ്ങള്‍ കടത്തിക്കൊണ്ടു പോയത്.
ബാബുവിന്റെയും കുടുംബാംഗങ്ങളുടേയും സ്വത്ത് വിവരങ്ങള്‍ ശേഖരിക്കുന്നതിനിടെയാണ് ബാങ്ക് ലോക്കറില്‍ നിന്ന് സാധനങ്ങള്‍ മാറ്റിയതായി കണ്ടെത്തിയത്. അനധികൃത സമ്പാദനത്തില്‍ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കുന്നതിനാണ് ബാങ്കിലെ ദൃശ്യങ്ങള്‍ വിജിലന്‍സ് ശേഖരിച്ചത്.
അനധികൃതസമ്പാദ്യമാണ്  ലോക്കറുകളില്‍ നിന്നു മാറ്റിയതെന്ന് കണ്ടെത്തിയ വിജിലന്‍സ് ഇവയുടെ വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്.
അതിനിടെ കെ ബാബുവിന്റെ അനധികൃത സ്വത്ത് സമ്പാദന കേസില്‍ കൂടുതല്‍ നടപടികളിലേക്ക് വിജിലന്‍സ് നീങ്ങുകയാണ്. അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ ഉണ്ടാവുമെന്നാണ് സൂചന.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക