|    Jul 21 Fri, 2017 4:32 pm
FLASH NEWS
Home   >  News now   >  

കെ ബാബുവിനെതിരെയുള്ള വിജിലന്‍സ് കേസ്; പ്രതികരിക്കാനില്ലെന്ന് വി എം സുധീരന്‍

Published : 4th September 2016 | Posted By: Navas Ali kn

vm-sudheerannew
മുന്‍ എക്‌സൈസ് മന്ത്രി കെ ബാബുവിനെതിരെയുള്ള അനധികൃത സ്വത്ത് സമ്പാദക്കേസില്‍ വിജിലന്‍സ് എഫ്.ഐ.ആര്‍ സമര്‍പ്പിച്ച വിഷയത്തില്‍ ഒന്നും പ്രതികരിക്കാനില്ലെന്ന് കെപിസിസി പ്രസിഡണ്ട് വി എം സുധീരന്‍. ഈ ഒരു സാഹചര്യത്തില്‍ അതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നും തന്നെ പറയുന്നില്ലന്നും അദ്ദേഹം വ്യക്തമാക്കി. വടകരയില്‍ മാധ്യമപ്രവര്‍ത്തകരുടെ വീണ്ടും വീണ്ടുമുള്ള ചോദ്യത്തോടാണ് സുധീരന്‍ ഇങ്ങനെ പ്രതികരിച്ചത്. മുന്‍ യുഡിഎഫ് സര്‍ക്കാറിലെ മന്ത്രിക്കെതിരേ വിജിലന്‍സ് കേസെടുത്തതു സംബന്ധിച്ച് ഒന്നു പ്രതികരിക്കാനില്ലെന്ന കെപിസിസി പ്രസിഡണ്ടിന്റെ വാക്കുകള്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. വിജിലന്‍സ് റെയ്ഡുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും സര്‍ക്കാരിനെതിരെ പ്രതികരണം നടത്തിയിരുന്നു. എന്നാല്‍ ബാര്‍ കോഴക്കേസില്‍ കുറ്റാരോപിതനായ കെ ബാബുവിനെ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്നതിനെതിരെ കടുത്ത നിലപാടെടുത്തിരുന്നയാളാണ് സുധീരന്‍. ഹൈക്കമാന്റ് ഇടപെട്ടിട്ടും തീരുമാനമാകാതിരുന്ന തര്‍ക്കത്തില്‍ അവസാനം ഉമ്മന്‍ ചാണ്ടിയുടെ നിര്‍ബന്ധത്തില്‍ ബാബു തൃപ്പൂണിത്തുറയില്‍ സ്ഥാനാര്‍ത്ഥിയായെങ്കിലും സിപിഎമ്മിന്റെ എം സ്വരാജിനോട് തോല്‍ക്കുകയായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക