|    Jun 22 Fri, 2018 1:01 pm
FLASH NEWS

കെ പി സലീമിന്റെ കുടുംബത്തിന് എസ്ഡിപിഐ വീട് നിര്‍മിച്ചുനല്‍കി

Published : 1st November 2016 | Posted By: SMR

കോഴിക്കോട്: എസ്ഡിപിഐ പയ്യാനക്കല്‍ ബ്രാഞ്ച് സെക്രട്ടറിയായിരിക്കെ അപകടത്തില്‍ മരിച്ച കെ പി സലീമിന്റെ കുടുംബത്തിന് എസ്ഡിപിഐ പയ്യാനക്കല്‍ മേഖലാകമ്മിറ്റി നിര്‍മിച്ച് നല്‍കിയ വീടിന്റെ താക്കോല്‍ ദാനം സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി മകന്‍ ജിന്‍ഷാദിന് നല്‍കി നിര്‍വഹിച്ചു. നടക്കാവില്‍ രണ്ട് വര്‍ഷം മുമ്പുണ്ടായ അപകടത്തിലാണ് സലീം മരിച്ചത്. നിര്‍മാണ കമ്മിറ്റി ചെയര്‍മാന്‍ ഫായിസ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് മുസ്തഫാ കൊമ്മേരി, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ അഡ്വ.സി എ സീനത്ത്, മുസ്്‌ലിം ലീഗ് മേഖല പ്രസിഡന്റ് കെ അസീസ്, അഡ്വ. സുധാകരന്‍, മുസ്്‌ലിം അസോസിയേഷന്‍ കുവൈറ്റ് പ്രതിനിധി സലീം, വെല്‍ഫയര്‍ പാര്‍ട്ടി മണ്ഡലം വൈസ് പ്രസിഡന്റ് അന്‍സാരി, എസ്ഡിപിഐ ജില്ലാ വൈസ് പ്രസിഡന്റ് എഞ്ചിനിയര്‍ എം എ സലീം, മുഹമ്മദ് റാഫി,  സൗത്ത് മണ്ഡലം പ്രസിഡന്റ് റഊഫ് കുറ്റിച്ചിറ, സെക്രട്ടറി സക്കീര്‍ ആനമാട്, പോപുലര്‍ ഫ്രണ്ട് ഡിവിഷന്‍ സെക്രട്ടറി കെ പി ജാഫര്‍, പോപുലര്‍ ഫ്രണ്ട് ഏരിയാ സെക്രട്ടറി റിയാസ് പയ്യാനക്കല്‍, ജാഫര്‍ പുതിയകത്ത്, സജീര്‍ മാത്തോട്ടം സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss