|    Nov 22 Wed, 2017 12:52 pm
FLASH NEWS
Home   >  Kerala   >  

കെ പി ശശികല ഇനി ഞങ്ങളുടെ മക്കളെ പഠിപ്പിക്കണ്ട: വല്ലപ്പുഴക്കാര്‍ സമരത്തിലേക്ക്

Published : 4th November 2016 | Posted By: Navas Ali kn

sasikala

മതവിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ പോലിസ് കേസെടുത്ത ഹിന്ദുഐക്യവേദി നേതാവ് കെ പി ശശികലയ്‌ക്കെതിരെ വല്ലപ്പുഴയിലെ രക്ഷിതാക്കള്‍ സമരത്തിലേക്ക്. അധ്യാപികയായി ശശികല ജോലി ചെയ്യുന്ന വല്ലപ്പുഴയിലെ സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ നിന്നും അവരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടാണ് ജനകീയ പ്രതികരണ വേദിയുടെ നേതൃത്വത്തില്‍ രക്ഷിതാക്കള്‍ രംഗത്തു വന്നത്. ഈ ആവശ്യം ഉന്നയിച്ച് വല്ലപ്പുഴയിലെ അപ്പംകണ്ടം സെന്ററില്‍ നിന്നും നാട്ടുകാര്‍ പ്രതിഷേധ മാര്‍ച്ചും നടത്തുന്നുണ്ട്. കേരളത്തിനകത്തും പുറത്തും മതവിദ്വേഷ പ്രസംഗം നടത്തി ഹിന്ദു മുസ്‌ലിം ഐക്യം തകര്‍ക്കുന്നതിന് കെപി ശശികലയുടെ പേരില്‍ കേരള പോലീസ് 153 എ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഇത്തരത്തിലുള്ള ഒരാള്‍ അധ്യാപികയായി തുടരുന്നത് വല്ലപ്പുഴയ്ക്കും സര്‍ക്കാര്‍ സ്‌കൂളിനും അപമാനകരമാണെന്നും ശശികലയെ പുറത്താക്കണമെന്നും ജനകീയ പ്രതികരണ വേദി ആവശ്യപ്പെടുന്നു. വല്ലപ്പുഴയില്‍ ജനങ്ങളെ വെല്ലുവിളിക്കാനും അവര്‍ക്കെതിരെ കൊലവിളി നടത്താനും ആര്‍എസ്എസിന്  പ്രചോദനം നല്‍കുന്നത് ശശികലയാണെന്നും ഈ അധ്യാപിക തുടരുന്നത് കുട്ടികളുടെ സ്വഭാവരൂപീകരണത്തെ ബാധിക്കുമെന്നും ഇത് ഒരിക്കലും അനുവദിക്കാന്‍ കഴിയില്ലെന്നും ജനകീയ പ്രതികരണവേദി ചുണ്ടിക്കാട്ടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക