|    Jul 20 Fri, 2018 10:38 am
FLASH NEWS
Home   >  Kerala   >  

കെ പി ശശികലയെ അറസ്റ്റു ചെയ്യണം: അജ്മല്‍ ഇസ്മായില്‍

Published : 10th September 2017 | Posted By: shadina sdna


കോഴിക്കോട്: കേരളത്തിലെ മതേതര എഴുത്തുകാര്‍ക്ക് ഗൗരി ലങ്കേഷിന്റെ ഗതിവരുമെന്ന് വിദ്വേഷ പ്രസംഗം നടത്തിയ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികലയെ 153ാം വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്യണമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മായില്‍ പ്രസ്താവിച്ചു. പറവൂരില്‍ വിസ്ഡം പ്രവര്‍ത്തകരെ ആര്‍എസ്എസ് ആക്രമിച്ച സംഭവത്തിനു ശേഷം വീണ്ടും മതസ്പര്‍ദ്ദ ഉണ്ടാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച പൊതുസമ്മേളനത്തിലാണ് കേരളത്തിലെ സാംസ്‌കാരിക പ്രവര്‍ത്തകരേയും സംഘപരിവാര്‍ വിരുദ്ധ നിലപാടെടുക്കുന്ന മാധ്യമ പ്രവര്‍ത്തകരെയും ലക്ഷ്യം വച്ച് വിവാദ പ്രസ്താവന നടത്തിയത്. ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം സംഘപരിവാരം ഏറ്റെടുക്കുന്നതിന് സമാനമാണ് ശശികലയുടെ പരസ്യ പ്രസ്താവനയിലൂടെ പുറത്തുവന്നിരിക്കുന്നത്. ജനാധിപത്യത്തോടും നീതിന്യായ സംവിധാനത്തോടുമുള്ള വെല്ലുവിളിയും ഗുരുതരമായ ക്രിമിനല്‍ കുറ്റവുമാണ് ഇത്. മുമ്പ് സംസ്ഥാന വ്യാപകമായി വിദ്വേഷ പ്രസംഗം നടത്തിയതിന് ഹോസ്ദുര്‍ഗ് പോലിസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം ഇവര്‍ക്കെതിരേ കേസെടുത്തിരുന്നെങ്കിലും തുടര്‍ നടപടിയുണ്ടായില്ല. പിണറായി വിജയന്‍ നേതൃത്വം കൊടുക്കുന്ന ആഭ്യന്തര വകുപ്പും പോലിസും ആര്‍എസ്എസ് നേതാക്കള്‍ പ്രതികളായുള്ള ക്രിമിനല്‍ കേസുകളില്‍ തുടരുന്ന നിസ്സംഗതയും നിഷ്‌ക്രിയത്വവുമാണ് വീണ്ടും ഇത്തരത്തില്‍ കലാപാഹ്വാനം നടത്താന്‍ സംഘപരിവാര്‍ നേതാക്കള്‍ക്ക് പ്രചോദനമാവുന്നത്. കേരളീയ സമൂഹത്തില്‍ സമാധാനം നിലനിര്‍ത്താന്‍ കെ.പി.ശശികലയെ പോലുള്ള വര്‍ഗ്ഗീയവിദ്വേഷ പ്രചാരകരെ അറസ്റ്റ് ചെയ്ത് തുറുങ്കിലടയ്ക്കാന്‍ പിണറായി സര്‍ക്കാര്‍ ആര്‍ജ്ജവം കാണിക്കണമെന്ന് അജ്മല്‍ ഇസ്മായില്‍ ആവശ്യപ്പെട്ടു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss