|    May 27 Sat, 2017 12:40 am
FLASH NEWS

കെ പി കേശവമേനോന്‍ സ്മാരക അവാര്‍ഡ് എം കെ സാനു മാസ്റ്റര്‍ക്ക്

Published : 29th October 2015 | Posted By: SMR

പാലക്കാട്: മാതൃഭൂമി സ്ഥാപക പത്രാധിപരും സ്വാതന്ത്ര്യ സമരസേനാനിയുമായിരുന്ന കെ പി കേശവമേനോന്റെ സ്മരണയ്ക്കായി കെ പി കേശവമേനോന്‍ സ്മാരക ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ആറാമത് പുരസ്‌കാരം പ്രഫ. എം കെ സാനു മാസ്റ്റര്‍ക്ക് നവംബര്‍ 9 ന് വൈകീട്ട് 5 ന് തരൂര്‍ കെ പി കേശവമേനോന്‍ സ്മാരക ഓഡിറ്റോറിയത്തില്‍ സമ്മാനിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 25,000 രൂപയും ശില്‍പവുമടങ്ങുന്ന പുരസ്‌കാരം മാതൃഭൂമി കുടുംബത്തിലെ മുന്‍ അംഗവും മഹാരാഷ്ട്ര ഗവര്‍ണറുമായിരുന്ന കെ ശങ്കരനാരായണന്‍ സമ്മാനിക്കും. എ കെ ബാലന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. എന്‍ ശ്രീനിവാസന്‍ കെ പി കേശവമേനോന്‍ അനുസ്മരണം നടത്തും.
എം കെ സാനുവിന്റെ നിരുപൂണകലയെക്കുറിച്ച് ഡോ. പി മുരളി സംസാരിക്കും.
കഥാകൃത്തും അവാര്‍ഡ് ജൂറി ചെയര്‍മാനുമായ മുണ്ടൂര്‍ സേതുമാധവന്‍, സാഹിത്യകാരി വി കെ ഭാമ, ട്രസറ്റ് ചെയര്‍മാന്‍ ടി കെ ദാമോദരന്‍കുട്ടി, വൈസ് ചെയര്‍മാന്‍ കെ കൃഷ്ണന്‍, കോമ്പുകുട്ടി മേനോന്‍ സ്മാരക ഗ്രന്ഥാലയം വൈസ് പ്രസിഡന്റ് ടി കെ വിശ്വനാഥന്‍, കെ ജി രാജേഷ്, ഇ പി ചിന്നക്കുട്ടന്‍ സംസാരിക്കും. കെ പി കേശവമോനോന്റെ 37ാമത് ചരമവാര്‍ഷിക ദിനത്തിലാണ് അവാര്‍ഡ് സമ്മാനിക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day