|    Jan 24 Tue, 2017 10:50 pm
FLASH NEWS

കെ പി എസ് മേനോന്‍ അനുസ്മരണം; ബ്രിക്‌സ് രാജ്യങ്ങള്‍ പ്രതിസന്ധികള്‍ക്കു നടുവില്‍

Published : 7th October 2016 | Posted By: SMR

കോട്ടയം: ബ്രിക്‌സ് സഖ്യം അതിലെ അംഗരാജ്യങ്ങളിലെ ആഭ്യന്തര വൈരുധ്യവും രാജ്യാന്തര വിപണിയുടെ സമ്മര്‍ദ്ദങ്ങളുംകൊണ്ട് വീര്‍പ്പുമുട്ടുകയാണെന്ന് പ്രസിദ്ധ റഷ്യന്‍ സാമൂഹിക ചിന്തകന്‍ പ്രഫ. ബോറിസ് കഗര്‍ലിസ്‌കി. എംജി സര്‍വകലാശാലയിലെ രാജ്യാന്തര പഠനവിഭാഗത്തില്‍ കെപിഎസ് മേനോന്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ആഗോള സാമ്പത്തികമാന്ദ്യം തങ്ങള്‍ക്കു ഗുണകരമാവുമെന്ന് ഒരുഘട്ടത്തില്‍ ബ്രിക്‌സ് രാജ്യങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ആ രാജ്യങ്ങളും ആഗോള മൂലധന വ്യവസ്ഥയുടെയും അതിന്റെ വിതരണ ബന്ധങ്ങളുടെയും കെട്ടുപാടുകള്‍ക്കുള്ളിലായതിനാല്‍ സാമ്പത്തിക മാന്ദ്യത്തിന്റെ ആഘാതങ്ങള്‍ അവരും അനുഭവിക്കേണ്ടിവന്നു. ആഗോളവിപണിയുടെ ആവശ്യങ്ങള്‍ ആഭ്യന്തരവികസനത്തിന് ഊര്‍ജം പകരുന്നതാണ്. എന്നാല്‍ അംഗരാജ്യങ്ങള്‍ അവിടങ്ങളിലുണ്ടാവുന്ന ആഭ്യന്തരസംഘര്‍ഷങ്ങളെ കാണുന്നില്ല.
ഇതു ചില രാജ്യങ്ങളില്‍ വലതു, തീവ്ര വലതുപക്ഷ ശക്തികളുടെ വളര്‍ച്ചയ്ക്ക് സഹായകമായി. നിര്‍ഭാഗ്യവശാല്‍ ഇടതുപക്ഷത്തിനും പുരോഗമനശക്തികള്‍ക്കും ഇതു നേരിടാന്‍ കഴിയുന്നില്ല എന്നുമാത്രമല്ല അവര്‍ പുറംതിരിഞ്ഞുനില്‍ക്കുകയുമാണ്. നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വ്യാപാരം പരിപോഷിപ്പിക്കാമെന്നല്ലാതെ വലിയൊരു പുരോഗതി ബ്രിക്‌സ് കാര്യത്തില്‍ പ്രതീക്ഷിക്കുന്നില്ലെന്ന് പ്രഫ. ബോറിസ് വ്യക്തമാക്കി. പ്രഫ. കെ എം സീതി, പ്രഫ. എ എം തോമസ് അധ്യക്ഷത വഹിച്ചു.ബിനീഷ് കോടിയേരിയുടെ പേരില്‍ തട്ടിപ്പ്;
രണ്ടുപേര്‍ പിടിയില്‍
കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയാണെന്ന വ്യാജേന ഫോണില്‍ പരിചയപ്പെടുത്തി പലരില്‍നിന്നായി ലക്ഷങ്ങള്‍ തട്ടിയ സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍. തമിഴ്‌നാട് നാഗപ്പട്ടണം നാഗൂര്‍ സ്വദേശികളായ മുഷ്താഖ് അലി (24), ഹംസത്തലി (26) എന്നിവരെയാണ് കൊച്ചി സിറ്റി ഷാഡോ പോലിസ് നാഗൂരില്‍നിന്ന് അറസ്റ്റ് ചെയ്തത്. സംഘത്തിലെ പ്രധാനി കണ്ണൂര്‍ സ്വദേശി വീനീത് ഉണ്ണികൃഷ്ണനുവേണ്ടി പോലിസ് തിരച്ചില്‍ ഊര്‍ജിതമാക്കി. മറ്റൊരു വഞ്ചനക്കേസില്‍ ഇയാള്‍ ലാവോസില്‍ പിടിയിലായതായി വിവരമുണ്ട്.
നാട്ടില്‍ നിരവധി തട്ടിപ്പുകേസുകളില്‍ പ്രതിയാണ് ഇയാള്‍. സിനിമാരംഗത്ത് പ്രവര്‍ത്തിക്കുന്നവരാണ് ഇവരുടെ തട്ടിപ്പിനിരയായത്. സംഘത്തിലെ മൂവരും ലാവോസില്‍ റസ്റ്റോറന്റ് ജീവനക്കാരാണ്. മുഷ്താഖും ഹംസതും നാട്ടിലേക്ക് മടങ്ങിയശേഷം വിനീത് ലാവോസില്‍നിന്ന് കേരളത്തിലെ സിനിമാരംഗത്ത് പ്രവര്‍ത്തിക്കുന്നവരെ വിളിച്ച് താന്‍ ബിനീഷ് കോടിയേരിയാണെന്ന് പരിചയപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയതെന്ന് പോലിസ് പറഞ്ഞു.
തട്ടിപ്പിനിരയായ രജേഷ് എന്നയാള്‍ തോപ്പുംപടി പോലിസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരികയായിരുന്നു. ഏഴുദിവസം നാഗപട്ടണം കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികള്‍ പിടിയിലായത്.  രണ്ടു മാസത്തിനിടെ ഇന്ത്യന്‍ ബാങ്ക് അക്കൗണ്ടില്‍ നിന്ന് 10 ലക്ഷം രൂപയോളം ഇവര്‍ പിന്‍വലിച്ചിട്ടുണ്ട്. പ്രതികള്‍ നാഗപട്ടണത്തെ എടിഎമ്മില്‍ നിന്നു പണം പിന്‍വലിക്കുന്ന ദൃശ്യങ്ങള്‍ പോലിസ് ശേഖരിച്ചിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 20 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക