|    Oct 23 Tue, 2018 3:43 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

കെ-ടെറ്റ് യോഗ്യതാ പരീക്ഷ ഒഴിവാക്കുമെന്ന് മന്ത്രി പ്രഫ. സി രവീന്ദ്രനാഥ്

Published : 25th January 2017 | Posted By: fsq

 

തിരുവനന്തപുരം: അധ്യാപക നിയമനത്തിനുള്ള അധിക യോഗ്യതാ പരീക്ഷയായ കെ-ടെറ്റ് ഒഴിവാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രഫ. സി രവീന്ദ്രനാഥ് പറഞ്ഞു. ഇതുസംബന്ധമായി കെഎസ്ടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എ കെ സൈനുദ്ദീന്‍, സെക്രട്ടറി അബ്ദുല്ല വാവൂര്‍ എന്നിവര്‍ മന്ത്രിക്ക് നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് മന്ത്രി ഇങ്ങനെ അഭിപ്രായപ്പെട്ടത്. 2015-16 വര്‍ഷം സര്‍വീസില്‍ പ്രവേശിച്ച അധ്യാപകരെ ഇതില്‍ നിന്നും നേരത്തേ ഒഴിവാക്കിയിട്ടുണ്ട്. ഈ അധ്യയന വര്‍ഷം എയിഡഡ് വിദ്യാലയങ്ങളില്‍ ജോലിയില്‍ പ്രവേശിച്ച നൂറുകണക്കിന് അധ്യാപകര്‍ക്ക് ഈ അധിക യോഗ്യത ഇല്ലാത്തത്മൂലം നിയമനാംഗീകാരം ലഭിച്ചിരുന്നില്ല.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss