|    Feb 18 Sun, 2018 12:26 pm
FLASH NEWS

കെ ടി മാനു മുസ്്‌ല്യാര്‍ സ്മാരക അവാര്‍ഡ് കാപ്പ് ഉമര്‍ മുസ്്‌ല്യാര്‍ക്ക്

Published : 8th January 2017 | Posted By: fsq

മലപ്പുറം: എസ്‌കെഎസ്എസ്എഫ് മലപ്പുറം ജില്ലാ കമ്മിറ്റിയും ദാറുന്നജാത്ത് ഖത്തര്‍ ചാപ്റ്ററും സംയുക്തമായി സമസ്ത  സെക്രട്ടറിയായിരുന്ന കെ ടി മാനു മുസ്‌ല്യാരുടെ സ്മരണക്കായി നല്‍കുന്ന രണ്ടാമത് കെ ടി മാനു മുസ്്‌ല്യാര്‍ അവാര്‍ഡിന് പ്രമുഖ പണ്ഡിതനും സമസ്ത മുശാവറ അംഗവുമായ കാപ്പ് ഉമര്‍ മുസ്്‌ല്യാരെ തിരഞ്ഞെടുത്തു.  മത വിദ്യാഭ്യാസ പ്രബോധന രംഗത്ത് അദ്ദേഹം ചെയ്ത പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തിയാണ്  അവാര്‍ഡ്. പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ നടക്കുന്ന സമാപന സമ്മേളനത്തില്‍ അവാര്‍ഡ് കൈമാറും.  സൈനുല്‍ ആബിദ് സഫാരി സയ്യിദ് ഫഖ്‌റുദ്ധീന്‍ തങ്ങള്‍, ശഹീര്‍ അന്‍വരി  നാസര്‍ റഹ്മാനി, സലാം, മുസ്തഫ, ജലീല്‍ മാസ്റ്റര്‍, ആസിഫ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss