|    Aug 18 Sat, 2018 10:03 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

കെ ടി ജലീലിന്റെ സൗദി യാത്ര അനിശ്ചിതത്വത്തില്‍

Published : 5th August 2016 | Posted By: SMR

തിരുവനന്തപുരം: മന്ത്രി കെ ടി ജലീലിന്റെ സൗദി യാത്ര അനിശ്ചിതത്വത്തില്‍. വിദേശകാര്യമന്ത്രാലയം നയതന്ത്ര പാസ്‌പോര്‍ട്ട് നിഷേധിച്ചതിനെ തുടര്‍ന്നാണ് സൗദി യാത്ര അനിശ്ചിതത്വത്തിലായത്. വിശദാംശങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ജലീലിനെ മുഖ്യമന്ത്രി വിളിപ്പിച്ചു. അനുമതി നിഷേധിച്ചത് ദൗര്‍ഭാഗ്യകരമാണെന്നു ജലീല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പിന്നില്‍ രാഷ്ട്രീയമുണ്ടോയെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ടിന് അപേക്ഷ നല്‍കിയിട്ടുണ്ടെന്നും ഇന്ന് വൈകീട്ടോടെ സൗദിയിലേക്ക് യാത്ര തിരിക്കാനാവുമെന്നു കരുതുന്നതായും അദ്ദേഹം നേരത്തേ പറഞ്ഞിരുന്നു. ദമ്മാം, ജിദ്ദ, റിയാദ് എന്നിവിടങ്ങളിലെ തൊഴിലാളി ക്യാംപുകള്‍ സന്ദര്‍ശിക്കുകയായിരുന്നു ലക്ഷ്യം. പ്രശ്‌നങ്ങള്‍ നേരിട്ട് മനസ്സിലാക്കി തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.
ഇന്ധന വിലയിടിവിനെ തുടര്‍ന്ന് സൗദിയിലെ രണ്ട് പ്രമുഖ കമ്പനികള്‍ അടച്ചുപൂട്ടിയതോടെ മലയാളികളടക്കം ആയിരക്കണക്കിന് ഇന്ത്യക്കാരാണ് തൊഴിലില്ലാതെ ദുരിതത്തിലായത്. ഈ സാഹചര്യത്തില്‍ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗമാണ് മന്ത്രി കെ ടി ജലീലിനെയും സ്‌പെഷ്യല്‍ സെക്രട്ടറി വി കെ ബേബിയെയും സൗദിയിലേക്കയക്കാന്‍ തീരുമാനിച്ചത്.
നോര്‍ക്കയെ ഉള്‍പ്പെടുത്താത്തത് മുഖ്യമന്ത്രി വ്യക്തമാക്കണം:  ജോസഫ്
തിരുവനന്തപുരം: സൗദിയിലേക്കു പോവുന്ന കേരള ഗവണ്‍മെന്റിന്റെ പ്രതിനിധിസംഘത്തില്‍ എന്തുകൊണ്ടാണ് നോര്‍ക്ക സെക്രട്ടറിയെ ഉള്‍പ്പെടുത്താത്തതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് മുന്‍ പ്രവാസികാര്യമന്ത്രി കെ സി ജോസഫ് ആവശ്യപ്പെട്ടു. കേരള ഗവണ്‍മെന്റിന്റെ പ്രവാസിക്ഷേമകാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് നോര്‍ക്ക ഡിപാര്‍ട്ട്‌മെന്റും നോ ര്‍ക്ക റൂട്ട്‌സുമാണ്. സൗദി സംഘത്തില്‍ അവരെ രണ്ടുപേരെയും ഉള്‍പ്പെടുത്തിക്കാണുന്നില്ല. കേന്ദ്രഗവണ്‍മെന്റ് പ്രവാസിക്ഷേമവകുപ്പ് നിര്‍ത്തലാക്കിയതുപോലെ കേരള ഗവണ്‍മെ ന്റും നോര്‍ക്ക വകുപ്പിനെ മരവിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും കെ സി ജോസഫ് ആവശ്യപ്പെട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss