|    Nov 17 Sat, 2018 3:01 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

കെ ടി ജലീലിനെതിരേ കേസെടുത്ത് അന്വേഷണം നടത്തണം: മജീദ്

Published : 4th November 2018 | Posted By: kasim kzm

കോഴിക്കോട്: ബന്ധുനിയമന വിവാദത്തില്‍ ആരോപണ വിധേയനായ മന്ത്രി കെ ടി ജലീല്‍ കുറ്റസമ്മതം നടത്തിയ സാഹചര്യത്തില്‍ അദ്ദേഹത്തിനെതിരേ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ് ആവശ്യപ്പെട്ടു.
സ്വന്തം പിതൃസഹോദര പുത്രനെയാണു വഴിവിട്ട രീതിയില്‍ മന്ത്രി സ്വന്തം വകുപ്പിന് കീഴില്‍ നിയമിച്ചത്. സ്വകാര്യ ബാങ്കിലെ ജീവനക്കാരനെ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിയമിക്കുന്നതു കേട്ടുകേള്‍വിയില്ലാത്തതാണ്. കേരള സര്‍വീസ് റൂളിന് വിരുദ്ധമായാണ് മന്ത്രി ബന്ധുവിനു നിയമനം നല്‍കിയിട്ടുള്ളത്. യൂത്ത്‌ലീഗ് ഉന്നയിച്ച പരാതി ആധികാരികവും ഗൗരവസ്വഭാവവമുള്ളതുമാണ്. മന്ത്രിക്കെതിരേ അടിയന്തിരമായി കേസെടുത്ത് അന്വേഷണം നടത്തണമെന്നും മജീദ് ആവശ്യപ്പെട്ടു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss