|    Oct 16 Tue, 2018 2:14 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

കെ ജെ സിങിന്റെ മൃതദേഹം സംസ്‌കരിച്ചു

Published : 25th September 2017 | Posted By: fsq

 

മൊഹാലി: ശനിയാഴ്ച സ്വവസതിയില്‍ കൊലചെയ്യപ്പെട്ട മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ കെ ജെ സിങിന്റെയും അമ്മ ഗുര്‍ചരണ്‍ കൗറിന്റെയും മൃതദേഹങ്ങള്‍ സംസ്‌കരിച്ചു. സിങിന്റെ മൂത്ത സഹോദരന്‍ വിജയ്പാല്‍ സിങാണ് ചിതയ്ക്കു തീകൊളുത്തിയത്. കുടുംബാംഗങ്ങളോടൊപ്പം മാധ്യമപ്രവര്‍ത്തകരും സന്നിഹിതരായിരുന്നു. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങിനുവേണ്ടി മാധ്യമ ഉപദേഷ്ടാവ് രവീണ്‍ തുക്‌റല്‍ ആണ് ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്. ശനിയാഴ്ചയാണ് സിങിനെയും അമ്മയെയും കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. കൊലയാളികളെ പിടികൂടാന്‍ പഞ്ചാബ് പോലിസ് പ്രത്യേകാന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss