|    Jan 18 Wed, 2017 12:56 am
FLASH NEWS

കെ കെ ഷാജുവിന്റെ ജാതി; കലക്ടര്‍ക്ക് പരാതി നല്‍കി

Published : 21st April 2016 | Posted By: SMR

പത്തനംതിട്ട: അടൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ കെ ഷാജുവിന്റെ ജാതി പരിശോധിക്കണമെന്നാവശ്യപ്പെട്ട് കേരള തണ്ടാന്‍ മഹാസഭ ആലപ്പുഴ ജില്ലാ കലക്ടരെ സമീപിച്ചു. ഷാജുവിന്റെ മാതാപിതാക്കള്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്. കെ കെ ഷാജുവിന്റെ പിതാവ് തണ്ടാന്‍, ചാക്കമാര്‍, പതിയാന്‍, മണ്ണാന്‍ സമുദായത്തില്‍പ്പെട്ടവരുടെ ജോലി ചെയ്തിരുന്നെങ്കിലും, അദ്ദേഹം ഒഇസി വിഭാഗക്കാരാനായിരുന്നുവെന്ന് കേരള തണ്ടാന്‍ മഹാസഭ സംസ്ഥാന വൈസ് പ്രസിഡന്റ് പി വി ശിവദാസന്‍ പറഞ്ഞു. ഇവര്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യത്തിന് മാത്രമാണ് അര്‍ഹതയുള്ളത്. മാതാവ് ഒബിസി വിഭാഗക്കാരിയാണ്. ഈ സാഹചര്യത്തിലാണ് ഷാജുവിന്റെ ജാതി പരിശോധിക്കണമെന്നാവശ്യപ്പെട്ട് ഒരാഴ്ച മുമ്പ് പരാതി നല്‍കിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 70 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക