|    May 29 Mon, 2017 11:29 am
FLASH NEWS

കെ കെ രമയ്ക്ക് സംസ്‌കാരിക പ്രവര്‍ത്തകരുടെ ഐക്യദാര്‍ഢ്യം

Published : 14th May 2016 | Posted By: SMR

വടകര: ആര്‍എംപി-ഇടത് ഐക്യമുന്നണി സ്ഥാനാര്‍ഥിയായി വടകരയില്‍ ജനവിധി തേടുന്ന കെ കെ രമയ്ക്ക് സംസ്‌കാരിക പ്രവര്‍ത്തകരുടെ ഐക്യദാര്‍ഢ്യം. അനീതിക്കെതിരായ യുദ്ധത്തില്‍ ധീരമായ ചുവടുവയ്പ്പാണ് രമയുടെ സ്ഥാനാര്‍ഥിത്വം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് നിരവധി സംസ്‌കാരിക പ്രവര്‍ത്തകര്‍ ഒപ്പിട്ട പ്രസ്താവനയില്‍ പറയുന്നു. മഹാശ്വേതാദേവി, എന്‍ പി ചെക്കുട്ടി, ഡോ. ലീലാവതി, എസ് ജയചന്ദ്രന്‍ നായര്‍, കെ ടി ശങ്കരപ്പിള്ള, സാറാ ജോസഫ്, ദേശമംഗലം രാമകൃഷ്ണന്‍, സിവിക് ചന്ദ്രന്‍, ഡോ. ഖദീജാ മുംതാസ്, കെ അജിത, പ്രിയ എ എസ്, ഡോ. ആസാദ്, എസ് പി ഉദയകുമാര്‍(കൂടംകുളം) തുടങ്ങി 53 പേരാണ് പ്രസ്താവനയില്‍ ഒപ്പുവച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day