|    Oct 19 Fri, 2018 6:34 pm
FLASH NEWS

കെ കരുണാകരന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് പ്രവര്‍ത്തനം തുടങ്ങി

Published : 29th September 2017 | Posted By: fsq

 

ആനക്കര: കെ കരുണാകരന്റെ പേരില്‍ ആനക്കരയില്‍ ചാരിറ്റബിള്‍ ട്രസ്റ്റ് പ്രവര്‍ത്തനം തുടങ്ങി. ആനക്കരയില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് വേണ്ടിയാണ് ട്രസ്റ്റ് രൂപീകരിച്ചതെന്ന് ഭാരവാഹികള്‍ പറഞ്ഞു.പ്രഥമ ജനറല്‍ ബോഡിയോഗം കെപിസിസി നിര്‍വാഹക സമിതി അംഗം സി ടി സെയ്തലവി ഉദ്ഘാടനം ചെയ്തു. പി കെ ബഷീര്‍ അധ്യക്ഷതവഹിച്ചു. സി എച്ച് ഷൗക്കത്തലി, കെ മുഹമ്മദ്, പി ബാലകൃഷ്ണന്‍, എന്‍ കാര്‍ത്യായനി, വി വി രാധാകൃഷ്ണന്‍, സബാഹ് കൂടല്ലൂര്‍, ഷംസുകൂറ്റനാട്, അമീന്‍ മാസ്റ്റര്‍, മിനി പുതുക്കോടത്ത്, മൂന്ന് കുടിയില്‍ വേണുഗോപാലന്‍ സംസാരിച്ചു. ഭാരവാഹികള്‍: പി കെ ബഷീര്‍ (പ്രസിഡന്റ്), ഷറഫുദീന്‍ പൊന്നാനി, എം ജി വേണുഗോപാലന്‍ (വൈസ് പ്രസിഡന്റ്മാര്‍ ), സി പി ബാവ (ജനറല്‍ സെക്രട്ടറി), കെ പി മുരളി, കെ പി അനില്‍ (ജോയന്റ് സെക്രട്ടറിമാര്‍), വി പി ചന്ദ്രന്‍ (ട്രഷറര്‍), വി വി രാധാകൃഷ്ണന്‍, മാധവന്‍മാസ്റ്റര്‍ (ഓഡിറ്റര്‍മാര്‍).

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss