|    Dec 15 Sat, 2018 12:59 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

കെ എം ഷാജി: സഭയില്‍ പ്രവേശിപ്പിക്കില്ലെന്ന് സ്പീക്കര്‍

Published : 23rd November 2018 | Posted By: kasim kzm

തിരുവനന്തപുരം: ഹൈക്കോടതി അയോഗ്യത കല്‍പ്പിച്ച കെ എം ഷാജി എംഎല്‍എയെ നിയമസഭയില്‍ പ്രവേശിപ്പിക്കില്ലെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. ഷാജിക്ക് സഭാനടപടികളില്‍ പങ്കെടുക്കാമെന്ന് സുപ്രിംകോടതി പരാമര്‍ശിച്ചിരുന്നുവെങ്കിലും കോടതിയുടെ വാക്കാലുള്ള പരാമര്‍ശം നടപ്പാക്കാനുള്ള ബാധ്യതയില്ലെന്നാണ് സ്പീക്കറുടെ നിലപാട്.
ഇതോടെ 27 മുതല്‍ ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഷാജിക്ക് സാധിക്കില്ലെന്ന് ഉറപ്പായി. നേരത്തേ നിയമസഭാംഗത്വം റദ്ദാക്കിയ കെ എം ഷാജിയെ ആറു വര്‍ഷത്തേക്ക് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍ നിന്നു വിലക്കുകയും ചെയ്തിരുന്നു.
രേഖാമൂലമുള്ള ഉത്തരവുകള്‍ അനുസരിക്കാനുള്ള ബാധ്യത മാത്രമേ ഉള്ളൂവെന്നാണ് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ നിലപാട്. നിയമസഭാ സമ്മേളനത്തിനു മുമ്പ് സ്റ്റേ നീട്ടിനല്‍കിയാല്‍ കെ എം ഷാജിക്ക് സഭയില്‍ പ്രവേശിക്കാമെന്നും നിലവിലെ സാഹചര്യത്തില്‍ കോടതിയുടെ ഭാഗത്തു നിന്ന് അത്തരം വിധി വന്നിട്ടില്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss