|    Dec 15 Sat, 2018 1:18 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

കെ എം ഷാജി നിയമസഭാംഗം അല്ലാതായെന്ന് നിയമസഭാ സെക്രട്ടറി

Published : 27th November 2018 | Posted By: kasim kzm

തിരുവനന്തപുരം: മുസ്‌ലിംലീഗ് പ്രതിനിധി കെ എം ഷാജി നിയമസഭാംഗം അല്ലാതായെന്നു വ്യക്തമാക്കി നിയമസഭാ സെക്രട്ടറിയുടെ അറിയിപ്പ്. ഹൈക്കോടതി സ്റ്റേ അവസാനിച്ചതിനാലും സുപ്രിംകോടതി സ്—റ്റേ നീട്ടാത്തതിനാലുമാണ് നിയമസഭാ സെക്രട്ടറി ഇത്തരമൊരു അറിയിപ്പ് പുറത്തിറക്കിയത്.
24ാം തിയ്യതിയാണ് അറിയിപ്പ് പുറത്തുവന്നത്. അയോഗ്യതയ്ക്ക് ഹൈക്കോടതി അനുവദിച്ച സ്‌റ്റേ വെള്ളിയാഴ്ച അവസാനിച്ചുവെന്നും അതിനാല്‍ അദ്ദേഹം നിയമസഭാംഗം അല്ലാതായിരിക്കുന്നുവെന്നുമാണ് നിയമസഭാ സെക്രട്ടറി ഇറക്കിയ അറിയിപ്പില്‍ പറയുന്നത്. ഇതോടെ, ഇന്നു നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഷാജിക്ക് കഴിയില്ലെന്ന് ഉറപ്പായി. ഹരജി അടിയന്തര പരിഗണനയ്ക്ക് എടുക്കണമെന്നു ഷാജിയുടെ അഭിഭാഷകന്‍ കഴിഞ്ഞ ദിവസം സുപ്രിംകോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. പക്ഷേ, ഹരജി അടിയന്തരമായി പരിഗണിക്കാന്‍ വിസമ്മതിക്കുകയും വാക്കാല്‍ മാത്രം പരാമര്‍ശങ്ങള്‍ നടത്തുകയുമായിരുന്നു കോടതി ചെയ്തത്.
ഷാജിക്ക് നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാമെന്നും ആനുകൂല്യങ്ങളൊന്നും ലഭിക്കില്ലെന്നുമായിരുന്നു കോടതി നടത്തിയ പരാമര്‍ശം. അടിയന്തരമായി അപ്പീല്‍ ഇന്നു സുപ്രിംകോടതിയില്‍ എത്തിക്കാനാണ് ഷാജിയുടെ അഭിഭാഷകരുടെ ശ്രമം. കേസ് പരിഗണിച്ച് അനുകൂലമായ ഉത്തരവ് സമ്പാദിച്ചാല്‍ പോലും വൈകുന്നേരത്തോടെ മാത്രമേ ഉത്തരവ് ലഭിക്കുകയുള്ളൂ. ഈ സാഹചര്യങ്ങള്‍ കൂടികണക്കിലെടുത്തുകൊണ്ടായിരിക്കാം നിയമസഭാ സെക്രട്ടറി ഇത്തരത്തിലൊരു അറിയിപ്പ് ഇറക്കിയിരിക്കുന്നതെന്നാണ് അറിയുന്നത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss