|    Jan 18 Wed, 2017 4:00 pm
FLASH NEWS

കെ എം ഷാജിയെ വിമര്‍ശിച്ച് മുസ്തഫ മുണ്ടുപാറ

Published : 15th October 2016 | Posted By: Abbasali tf

കോഴിക്കോട്: കേരളത്തിലെ ഐഎസ് വളംവച്ചതാര് എന്ന തലക്കെട്ടില്‍ മുസ്‌ലിം ലീഗ് നേതാവും നിയമസഭാംഗവുമായ കെ എം ഷാജി എഴുതിയ ലേഖനത്തിനെതിരേ രൂക്ഷ വിമര്‍ശനവുമായി സമസ്ത നേതാവ് മുസ്തഫ മുണ്ടുപാറ. ഷാജി, വിധേയനാവുമ്പോള്‍ എന്ന തലക്കെട്ടിലിട്ട ഫേസ് ബുക്ക് പോസ്റ്റിലാണ് ഐഎസുമായി ബന്ധപ്പെട്ട് ഷാജി നടത്തിയ നിരീക്ഷണങ്ങളെ വിമര്‍ശിക്കുന്നത്. ഐഎസ് വിഷയത്തില്‍ സലഫിസത്തിനെതിരേ ഉയര്‍ന്ന ആരോപണങ്ങളില്‍ ഷാജി സലഫിസത്തെ വെള്ളപൂശാന്‍ ശ്രമിക്കുകയാണെന്നു പോസ്റ്റ് കുറ്റപ്പെടുത്തുന്നു. മണ്ണില്‍ തല താഴ്ത്തി ആരും കാണുന്നില്ലെന്നു നടിക്കുന്ന ഒട്ടകപ്പക്ഷിയോടാണ് ഷാജിയുടെ നയത്തെ മുസ്തഫ മുണ്ടുപാറ ഉപമിച്ചത്. ഷാജിയുടെ ഉദ്ദേശ ശുദ്ധിയെ ചോദ്യം ചെയ്യുന്ന പോസ്റ്റ്, സലഫിസത്തെ വെള്ളപൂശാന്‍ വേണ്ടി മൗദൂദിസത്തെ വിമര്‍ശിക്കുന്നതിലെ സൂത്രം വളരെ വ്യക്തമായി ഷാജിയുടെ ലേഖനത്തില്‍ കാണുന്നുണ്ടെന്ന് ആരോപിക്കുന്നു. ഇത്രമാത്രം ഷാജി വഹാബിസത്തിനു വിധേയനായിപ്പോയോ എന്ന് ആരും ശങ്കിച്ചു പോവുമെന്ന വാക്കുകളോടെയാണ് പോസ്റ്റ് അവസാനിക്കുന്നത്.ഐഎസ് വിഷയത്തില്‍ കേരളത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന സലഫി പ്രസ്ഥാനങ്ങളെ ന്യായീകരിച്ചും ആര്‍എസ്എസിനെ നഖശിഖാന്തം എതിര്‍ക്കുന്ന സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകരെ മത തീവ്രവാദ സംഘടനകള്‍ വിലയ്‌ക്കെടുത്തവരായി ചിത്രീകരിച്ചുമുള്ള ഷാജിയുടെ ലേഖനം വ്യാഴാഴ്ചയാണ് മാതൃഭൂമി പ്രസിദ്ധീകരിച്ചത്.സംഘ്പരിവാര നേതാക്കള്‍ ഒരു ഭാഗത്ത് കടുത്ത വര്‍ഗീയവിദ്വേഷം പരത്തിക്കൊണ്ടിരിക്കുമ്പോള്‍ അതിനെതിരേ ചെറുവിരലനക്കാതെ, മുസ്‌ലിം സ്ഥാപനങ്ങള്‍ക്കെതിരേയും പണ്ഡിതന്മാര്‍ക്കെതിരേയും യുഎപിഎ ഉള്‍പ്പെടെയുള്ള കരിനിയമങ്ങ ള്‍ അടിച്ചേല്‍പിച്ചുകൊണ്ടിരിക്കുന്ന പോലിസ് നടപടിക്കെതിരേ വിവിധ മുസ്്‌ലിം സംഘടനകള്‍ പരസ്യമായി രംഗത്തു വരുന്നതിനിടയിലാണ് ഷാജി പോലിസിനെ കൂടി ന്യായീകരിക്കുന്ന തരത്തില്‍ ലേഖനമെഴുതിയത്.രാജ്യത്തെ ഏറ്റവും മികച്ച പോലിസ് സേനകളിലൊന്നാണ് നമ്മുടേതെന്ന ക്ലീന്‍ ചിട്ടാണ് പോലിസിന് ഷാജി നല്‍കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 31 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക