|    Sep 24 Mon, 2018 10:54 pm
FLASH NEWS

കെ എം മാണി 84ാം പിറന്നാളാഘോഷിച്ചു

Published : 30th January 2017 | Posted By: fsq

 

കോട്ടയം: നിരവധി കാരുണ്യപദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കിയ കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാനും മുന്‍മന്ത്രിയുമായ കെ എം മാണിയുടെ 84ാം ജന്മദിനം കേരളാ കോണ്‍ഗ്രസ് സംസ്ഥാനത്തുടനീളം കാരുണ്യദിനമായി ആചരിച്ചു. നാടെങ്ങും നിരാലംബര്‍ക്കും നിര്‍ധനര്‍ക്കും സഹായങ്ങള്‍ വിതരണം ചെയ്തും ഭക്ഷണം വിളമ്പിയും പാരിതോഷികങ്ങള്‍ സമ്മാനിച്ചുമാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രിയ നേതാവിന്റെ ജന്മദിനാഘോഷം അവിസ്മരണീയമാക്കിയത്. പി ജെ ജോസഫ് എംഎല്‍എയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സംഘാടക സമിതിയുടെ ആഹ്വാനപ്രകാരമാണ് കാരുണ്യത്തിന്റെ കൈയൊപ്പ് എന്ന പേരില്‍ സംസ്ഥാനമൊട്ടാകെ ജന്മദിനം ആഘോഷമാക്കിയത്. പാലാ നഗരസഭയിലും നിയോജകമണ്ഡലത്തിലെ 12 പഞ്ചായത്തുകളിലുമായി 46 കേന്ദ്രങ്ങളില്‍ പ്രത്യേക പരിപാടികള്‍ നടന്നു. പാലാ മരിയസദനം മാനസികാരോഗ്യകേന്ദ്രത്തില്‍ നടന്ന ആഘോഷ പരിപാടികള്‍ എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭാധ്യക്ഷ ലീന സണ്ണി, ജില്ലാ ബാങ്ക് പ്രസിഡന്റ് ഫിലിപ്പ് കുഴികുളം, തോമസ് ആന്റണി, ബൈജു കൊല്ലംപറമ്പില്‍, സാജു എടേട്ട് നേതൃത്വം നല്‍കി. ബോയ്‌സ് ടൗണ്‍, സ്‌നേഹാലയം, ഓശാന ഭവന്‍, ദേവദാന്‍ ദയഭവന്‍, ആനന്ദഭവന്‍, ബാലികഭവന്‍ തുടങ്ങി 16 സ്ഥാപനങ്ങളിലും ആഘോഷപരിപാടികള്‍ നടത്തി.  മുത്തോലി പഞ്ചായത്തില്‍ അസീസി ബാലഭവന്‍, ഷാലോം എന്നിവിടങ്ങളില്‍ നടന്ന പരിപാടികള്‍ക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി മനോജ്, ടോബിന്‍ കണ്ടനാട്ട്, രാജന്‍ മുണ്ടമറ്റം, ജോസ് പാലമറ്റം, ജോയി കൊമ്പനാല്‍, തോമസ് വട്ടക്കൊട്ടയില്‍ എന്നിവര്‍ നേതൃത്വം നല്‍കി. കൊഴുവനാല്‍ പഞ്ചായത്തിലെ ഗേള്‍സ് ടൗണ്‍, സെന്റ് മേരീസ് ഷെല്‍റ്റര്‍, ഇമ്മാനുവേല്‍ ഹോം എന്നിവിടങ്ങളിലും പരിപാടികള്‍ നടത്തി.മീനച്ചില്‍ പഞ്ചായത്തില്‍ നടന്ന പരിപാടികള്‍ക്ക് അഡ്വ. ജോസ് ടോം, പ്രഫ.കെ ജെ മാത്യു, സണ്ണി വെട്ടം, സേവ്യര്‍ പുല്ലന്താനി, എം എ ജോസ് എന്നിവര്‍ നേതൃത്വം നല്‍കി. കടനാട് പഞ്ചായത്തിലെ പുവര്‍ ഹോം, തലപ്പലം പഞ്ചായത്തിലെ എസ്എച്ച് ഓര്‍ഫനേജ് എന്നിവിടങ്ങളിലും പരിപാടികള്‍ നടത്തി. സംസ്ഥാനത്തുടനീളം ആയിരത്തിലേറെ അശരണ മന്ദിരങ്ങളില്‍ കേരള കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ സഹായങ്ങളും ഭക്ഷണവും വിതരണം ചെയ്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss