|    Mar 23 Thu, 2017 6:07 pm
FLASH NEWS

കെ എം മാണിക്ക് മറ്റൊരു റെക്കോഡ് കൂടി

Published : 3rd June 2016 | Posted By: SMR

തിരുവനന്തപുരം: ഇത്തവണ നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തതോടെ കെ എം മാണി മറ്റൊരു റെക്കോഡിനുകൂടി അര്‍ഹനായി. ഏറ്റവും കൂടുതല്‍ തവണ നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തതാണ് മാണിയുടെ പുതിയ റെക്കോഡ്. 1965 മുതല്‍ അദ്ദേഹം പാലായെ കേരളനിയമസഭയില്‍ തുടര്‍ച്ചയായി പ്രതിനിധീകരിക്കുന്നു. 13ാമത് തവണയാണ് അദ്ദേഹം ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞടുപ്പില്‍ മല്‍സരിച്ചു ജയിച്ചത്. 1965ല്‍ നിയമസഭ ചേരാത്തതുകാരണമാണ് സത്യപ്രതിജ്ഞ 12 തവണയായി ചുരുങ്ങിയത്. 1975ല്‍ ആദ്യം മന്ത്രിയായി. 24 കൊല്ലം മന്ത്രിയായിരുന്നു 83 കാരനായ കെ എം മാണി. 51 കൊല്ലമായി അദ്ദേഹം നിയമസഭാംഗമാണ്. 13 ബജറ്റുകള്‍ അവതരിപ്പിച്ച് റെക്കോഡ് നേടിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ കാലം നിയമമന്ത്രിയായിരുന്നു എന്ന റെക്കോഡും മാണിക്കു തന്നെ.

(Visited 30 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക