|    Feb 24 Sat, 2018 11:50 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

കെ എം മാണിക്ക് ഇന്ന് 84 വയസ്സ് : 1000 കേന്ദ്രങ്ങളില്‍ കാരുണ്യദിനം ആചരിക്കും

Published : 29th January 2017 | Posted By: fsq

 

കോട്ടയം: കേരളാ കോണ്‍ഗ്രസ്-എം ചെയര്‍മാന്‍ കെ എം മാണിയുടെ 84ാം ജന്മദിനത്തോട് അനുബന്ധിച്ച് സംസ്ഥാനത്തെ 1000 കേന്ദ്രങ്ങളില്‍ കരുണയുടെ കൈയൊപ്പ് എന്ന ആശയവുമായി ഇന്നു കാരുണ്യദിനമായി ആചരിക്കും. വൃദ്ധസദനങ്ങള്‍, അഗതിമന്ദിരങ്ങള്‍, ബാലഭവനങ്ങ ള്‍, ആശുപത്രികള്‍, പാലിയേറ്റീവ് കെയര്‍ സെന്ററുകള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഭക്ഷണം, വസ്ത്രം, മരുന്ന്, വിനോദോപാധികള്‍ തുടങ്ങിയവയുടെ വിതരണമാണ് നടത്തുന്നത്. നിരാലംബര്‍ക്ക് സാന്ത്വനമേകാന്‍ ഒരു രാഷ്ട്രീയപ്പാര്‍ട്ടി എന്ന നിലയില്‍ കേരളാ കോണ്‍ഗ്രസ് നടത്തുന്ന ഉദ്യമം ജനാധിപത്യ കേരളത്തിനു സമ്മാനിക്കുന്നത് ഒരു നൂതന മാതൃകയാണെന്ന് പാര്‍ട്ടി വര്‍ക്കിങ് ചെയര്‍മാന്‍ പി ജെ ജോസഫ് പറഞ്ഞു. കേരളത്തിലെ 14 ജില്ലകള്‍ക്കു പുറമേ പ്രവാസി കേരളാ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ വിവിധ ഗള്‍ഫ് നാടുകളിലും ഡല്‍ഹിയിലും ഇന്നു കാരുണ്യദിനം സംഘടിപ്പിക്കുന്നുണ്ട്. കോട്ടയം ആര്‍പ്പൂക്കരയില്‍ അഗതികള്‍ക്കായി പ്രവര്‍ത്തിക്കുന്ന നവജീവന്‍ ട്രസ്റ്റിലെ 250ഓളം അഗതികള്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിച്ചാണ് കെ എം മാണിയും കുടുംബവും കാരുണ്യദിനത്തില്‍ പങ്കെടുക്കുന്നത്. കോട്ടയം മെഡിക്കല്‍ കോളജ്, കുട്ടികളുടെ ആശുപത്രി, ജില്ലാ ജനറല്‍ ഹോസ്പിറ്റല്‍ എന്നീ മൂന്ന് ആശുപത്രികളിലായി ദിവസവും 5000ലേറെ ആളുകള്‍ക്ക് സൗജന്യ ഭക്ഷണം നല്‍കുന്ന സ്ഥാപനമാണ് നവജീവന്‍ ട്രസ്റ്റ്. കാരുണ്യദിനത്തില്‍ തൊടുപുഴ മൈലക്കൊമ്പിലെ ദിവ്യരക്ഷാലയത്തിലെ അഗതികള്‍ക്കൊപ്പമാണ് പി ജെ ജോസഫ് പങ്കെടുക്കുന്നത്. കാരുണ്യ ചികില്‍സാസഹായ പദ്ധതിയിലൂടെ ജീവിതം തിരിച്ചുകിട്ടിയ പാലാ പുലിയന്നൂര്‍ സ്വദേശി നിരവത്തുപറമ്പില്‍ ഷാജിയും കുടുംബവും കെ എം മാണിയോടൊപ്പം കാരുണ്യദിനത്തില്‍ പങ്കാളിയാവും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss