|    Aug 16 Thu, 2018 12:43 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

കെ എം ജോസഫിനെ സീനിയോറിറ്റിയില്‍ പിന്നിലാക്കിയ നടപടി പ്രതിഷേധാര്‍ഹം

Published : 6th August 2018 | Posted By: kasim kzm

തിരുവനന്തപുരം: ജസ്റ്റിസ് കെ എം ജോസഫിനെ സീനിയോറിറ്റിയില്‍ പിന്നിലാക്കിയ മോദി സര്‍ക്കാരിന്റെ നടപടി പ്രതിഷേധാര്‍ഹവും അപലപനീയവുമാണെന്ന് വി എം സുധീരന്‍. 2016ല്‍ ഉത്തരാഖണ്ഡില്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാരിന്റെ ജനാധിപത്യവിരുദ്ധമായ തീരുമാനം റദ്ദാക്കിയ ജസ്റ്റിസ് ജോസഫിനോടുള്ള ബിജെപി ഭരണകൂടത്തിന്റെ പ്രതികാരത്തിന്റെ ഭാഗമാണിത്. ഈ കടുത്ത അനീതി തിരുത്താന്‍ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് മുന്‍കൈയെടുക്കണമെന്നതാണ് പൊതുവികാരം. ജുഡീഷ്യറിയുടെ അധികാരത്തില്‍ കൈകടത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ ഇത്തരത്തിലുള്ള തെറ്റായ നടപടികള്‍ക്ക് അന്ത്യംകുറിക്കണമെന്നും അദ്ദേഹം പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss