|    Oct 18 Thu, 2018 8:33 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

കെ ആര്‍ അരവിന്ദാക്ഷന്റെ ആകസ്മിക നിര്യാണം : പ്രമുഖര്‍ അനുശേചിച്ചു

Published : 28th September 2017 | Posted By: fsq

 

രമേശ് ചെന്നിത്തല തിരുവനന്തപുരം: സിഎംപി നേതാവ് കെ ആര്‍ അരവിന്ദാക്ഷ—നുമായി തനിക്ക് അടുത്ത സുഹൃദ്ബന്ധമുണ്ടായിരുന്നെന്നും, സാമൂഹിക പ്രതിബദ്ധതയുള്ള പൊതു പ്രവര്‍ത്തകനെയാണ് അദ്ദേഹത്തിന്റെ വിയോഗം മൂലം നമുക്ക് നഷ്ടമായിരിക്കുന്നതെന്നും രമേശ് ചെന്നിത്തല  അനുശോചിച്ചു.
വി എം സുധീരന്‍
കെ ആര്‍ അരവിന്ദാക്ഷന്റെ നിര്യാണത്തില്‍ അതിയായി ദുഃഖിക്കുന്നു. വര്‍ഷങ്ങളായി അദ്ദേഹവുമായി അടുത്ത സൗഹൃദ ബന്ധമുണ്ട്. രാഷ്ട്രീയത്തിലേയും സമൂഹത്തിലേയും തെറ്റായ പ്രവണതകള്‍ക്കെതിരേ പ്രതികരിച്ചിരുന്ന നല്ലൊരു പൊതു പ്രവര്‍ത്തകനെയാണ് നമുക്ക് നഷ്ടപ്പെട്ടത്. അദ്ദേഹത്തിന്റെ വേര്‍പാട് രാഷ്ട്രീയ സമൂഹത്തിനും വ്യക്തിപരമായി എനിക്കും ഒരു നഷ്ടമാണെന്നും സു ധീരന്‍ പറഞ്ഞു.
കാനം രാജേന്ദ്രന്‍
കെ ആര്‍ അരവിന്ദാക്ഷന്റെ ആകസ്മിക നിര്യാണം ആത്മാര്‍ഥതയുള്ള ഒരു പൊതുപ്രവര്‍ത്തകനെയാണ് നഷ്ടമാക്കിയതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. വിദ്യാര്‍ഥി-യുവജന പ്രസ്ഥാനത്തിലൂടെ പൊതുരംഗത്ത് വന്ന അരവിന്ദാക്ഷന്‍ മികച്ച സഹകാരി കൂടിയായിരുന്നു എന്നും കാനം അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
കോടിയേരി
കേരളത്തിലെ ഇടതുപക്ഷ ചേരിയിലെ ഊര്‍ജസ്വലനായ നേതാവായിരുന്നു  കെ ആര്‍ അരവിന്ദാക്ഷനെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. പുരോഗമന വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തിലെത്തിയ അരവിന്ദാക്ഷന്‍ യുവജനസംഘടനാ നേതാവായും, ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ചവച്ചു. അരവിന്ദാക്ഷന്റെ ആകസ്മികമായ വേര്‍പാട് കേരളരാഷ്ട്രീയത്തിന് പൊതുവിലും ഇടതുപക്ഷ പ്രസ്ഥാനത്തിന് പ്രത്യേകിച്ചും അപരിഹാര്യമായ നഷ്ടമാണ്. വിയോഗത്തില്‍ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നതായും കോടിയേരി പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss