|    Jan 18 Wed, 2017 1:49 pm
FLASH NEWS

കെസി ജോസഫിനെതിരെ യൂത്ത്‌കോണ്‍ഗ്രസ്, കോലം കത്തിച്ചു

Published : 13th March 2016 | Posted By: sdq

Joseph

ഇരിക്കൂര്‍:  ഇരിക്കൂര്‍ എം.എല്‍.എയും കോണ്‍ഗ്രസ് നേതാവുമായ മന്ത്രി കെസി ജോസഫിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. കോണ്‍ഗ്രസ്സിന്റെ സാധ്യതാ സ്ഥാനാര്‍ഥി പട്ടികയില്‍ ഇരിക്കൂറില്‍ വീണ്ടും ജോസഫിന്റെ പേര് നിര്‍ദേശിക്കുന്നതിനിടെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം.
കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി സ്വദേശിയായ ജോസഫ് കണ്ണൂര്‍ ജില്ലയിലെ ഇരിക്കൂര്‍ മണ്ഡലത്തില്‍ നിന്ന് ഏഴു തവണയാണ് തെരഞ്ഞെടുക്കപ്പെട്ടത്.
മല്‍സര രംഗത്ത് നിന്ന് മാറിനിന്ന് യുവാക്കള്‍ക്ക് അവസരം നല്‍കണമെന്നാണ് യൂത്ത് കോണ്‍ഗ്രസ്സിന്റെ ആവശ്യം.
ഇരിക്കൂര്‍ ബ്ലാത്തൂര്‍ റോഡുകള്‍ ഉപരോധിച്ചും കെ സി ജോസഫിന്റെ കോലം കത്തിച്ചും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ജോസഫിനെതിരെ മണ്ഡലത്തില്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 188 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക