|    Jul 22 Sun, 2018 11:57 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

കെസിബിസി സമരപ്രഖ്യാപന മഹാസമ്മേളനം നടത്തും

Published : 14th September 2017 | Posted By: fsq

 

കോട്ടയം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനവിരുദ്ധ മദ്യനയം തിരുത്തണമെന്നാവശ്യപ്പെട്ട് കെസിബിസി മദ്യവിരുദ്ധ സമിതി സമരപ്രഖ്യാപന മഹാസമ്മേളനവും ഉപവാസവും നടത്തും. നാളെ കോട്ടയത്ത് ലൂര്‍ദ് ഫൊറോനാ പള്ളി പാരിഷ് ഹാളില്‍ രാവിലെ 10 മുതല്‍ ഉച്ചകഴിഞ്ഞ് 3.30 വരെയാണ് ഉപവാസം. വിവിധ മതമേലധ്യക്ഷന്‍മാരും രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക നായകരുടെയും വിവിധ മദ്യവിരുദ്ധ പ്രസ്ഥാനങ്ങളുടെയും നേതൃത്വത്തിലാണ് പ്രതിഷേധം. എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രകടനപത്രികയിലെ പ്രഖ്യാപനങ്ങള്‍ അട്ടിമറിച്ചാണ് പുതിയ മദ്യനയം നടപ്പാക്കിയിരിക്കുന്നതെന്ന് കേരള മദ്യവിരുദ്ധ വിശാലസഖ്യം ജനറല്‍ കണ്‍വീനര്‍ പ്രസാദ് കുരുവിളയും കെസിബിസി മദ്യവിരുദ്ധ കമ്മീഷന്‍ സെക്രട്ടറി ഫാ. ജേക്കബ് വെള്ളമരുതുങ്കലും വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss