|    Jan 22 Sun, 2017 11:41 am
FLASH NEWS

കെസിഎ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു: ഫാബിദ് ഓള്‍റൗണ്ടര്‍; സച്ചിന്‍ ബേബി ബാറ്റ്‌സ്മാന്‍; രോഹന്‍ ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍

Published : 8th July 2016 | Posted By: SMR

കൊച്ചി: കേരള ക്രിക്കറ്റ് അസോസിയേഷന്റെ 2015-2016 സീസണിലെ വാര്‍ഷിക പെര്‍ഫോമന്‍സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.
സീസണിലെ മികച്ച ക്രിക്കറ്റ ര്‍ക്കുള്ള എസ് കെ നായര്‍ അവാ ര്‍ഡിന് രോഹന്‍ പ്രേമിനെ തിരഞ്ഞെടുത്തതായി കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസി ഡ ന്റ് ടി സി മാത്യു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഔട്ട്സ്റ്റാന്‍ഡിങ് പെര്‍ഫോമന്‍സിനുള്ള കേളപ്പന്‍ തമ്പുരാന്‍ പ്രത്യേക അവാര്‍ഡും രോഹനു തന്നെയാണ്.
മികച്ച ഓള്‍റൗണ്ടര്‍ക്കുള്ള മുഹമ്മദ് ഇബ്രാഹിം പുരസ്‌കാരം ഫാബിദ് ഫാറൂഖിനും മികച്ച ബാറ്റ്‌സ്മാനുള്ള രമേശ് സമ്പ ത്ത് പുരസ്‌കാരത്തിന് സച്ചിന്‍ ബേബിയും മികച്ച ഫാസ്റ്റ് ബൗള ര്‍ക്കുള്ള സി കെ ഭാസ്‌കര്‍ അവാര്‍ഡിന് സന്ദീപ് വാര്യരും അ ര്‍ഹരായി.
മികച്ച സ്പിന്നര്‍ക്കുള്ള രവിയച്ചന്‍ അവാര്‍ഡ് കെ മോനിഷിനാണ്. പ്രോമിസിങ് യങ്‌സ്റ്റര്‍ക്കുള്ള ബാലന്‍ പണ്ഡിറ്റ് അവാര്‍ഡിന് രോഹന്‍ എസ് കുന്നുമ്മലിനെയും വിക്കറ്റ് കീപ്പര്‍ക്കുള്ള അനില്‍ പണിക്കര്‍ അവാര്‍ഡിന് മുഹമ്മദ് അസ്ഹറുദീനെയും തിരഞ്ഞെടുത്തു. ശ്രീകുമാരന്‍ നായര്‍ക്കാണ് മികച്ച കോച്ചിനുള്ള മക്കി മെമ്മോറിയല്‍ അവാര്‍ഡ്. ആജീവനാന്തര മികവിനുള്ള ജി വി രാജ പുരസ്‌ക്കാരം ഡോ.മദന്‍ മോഹനും മരണാനന്തര ബഹുമതിയായി എന്‍ എസ് കൃഷ്ണനും നല്‍കും.
ഈ മാസം ഒമ്പതിന് വൈകീട്ട് കൊച്ചിയിലെ ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ വച്ച് അവാര്‍ഡുകള്‍ വിതരണം ചെയ്യും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 25 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക