|    Oct 17 Tue, 2017 3:17 pm

കെസിഎസ്എല്‍ കലോല്‍സവം സെന്റ് ജോസഫ്‌സിന്

Published : 31st October 2016 | Posted By: SMR

ചങ്ങനാശ്ശേരി: അതിരൂപതാ കേരള കാത്തലിക് സ്റ്റുഡന്റ്‌സ് ലീഗ് കലോല്‍വത്തില്‍ ഗാലക്‌സി 2016 സെന്റ് ജോസഫ്‌സ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓവറോള്‍ വിജയം കരസ്ഥമാക്കി. രണ്ടാം സ്ഥാനം സെന്റ് ബര്‍ക്കുമാന്‍സ് എച്ച്എസ്എസിനും മൂന്നാം സ്ഥാനം കുറുമ്പനാടം സെന്റ് പീറ്റേഴ്‌സ് എച്ച്എസ്എസിനുമാണ്. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ സെന്റ് പീറ്റേഴ്‌സ് കുറുമ്പനാടവും സെന്റ് ബര്‍ക്കുമാന്‍സ് സ്‌കൂളുമാണ് ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയത്. രണ്ടും മൂന്നും സ്ഥാനങ്ങള്‍ സെന്റ് ജോസഫ്‌സും സെന്റ് ജോണ്‍സ് നെടുംകുന്നവും കരസ്ഥമാക്കി. ഹൈസ്‌കൂള്‍ യുപി വിഭാഗത്തില്‍ സെന്റ് ജോസഫ്‌സ് സ്‌കൂളിനാണ് ഏറ്റവും കൂടുതല്‍ പോയിന്റ്. സെന്റ് ആന്‍സ് ചങ്ങനാശ്ശേരിയും സെന്റ് തെരേസാസ് നെടുംകുന്നവും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ രണ്ടും മൂന്നും സ്ഥാനം നേടി. യുപി വിഭാഗത്തില്‍ രണ്ടാം സ്ഥാനം സെന്റ് ആന്‍സ് സ്‌കൂളിനാണ്. യുപി വിഭാഗത്തില്‍ മൂന്നാം സ്ഥാനം എസ്ബി ചങ്ങനാശ്ശേരിയും സെന്റ് തെരേസാസ് നെടുംകുന്നവും പങ്കിട്ടു. ചങ്ങനാശ്ശേരി അതിരൂപതയില്‍പ്പെട്ട എയ്ഡഡ് അണ്‍എയ്ഡഡ് സ്‌കൂളുകളില്‍ നിന്ന് 1000ത്തോളം കലാപ്രതിഭകള്‍ വിവിധ മല്‍സരങ്ങളില്‍ പങ്കെടുത്തു. അസി. കോര്‍പറേറ്റ് മാനേജര്‍ ഫാ. ടോണി ചെത്തിപ്പുഴ കലോല്‍സവം ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി സച്ചു സ്‌കറിയ പതാക ഉയര്‍ത്തി. ഡയറക്ടര്‍ ഫാ. മാത്യു വാരുവേലില്‍, പ്രസിഡന്റ് ജയിംസ് കെ മാളിയേക്കല്‍ സംസാരിച്ചു. യുപി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളില്‍ വിവിധ മല്‍സരങ്ങളില്‍ ഒന്നാം സ്ഥാനം ലഭിച്ച കുട്ടികള്‍ ജനുവരി 12ന് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് സ്‌കൂളില്‍ നടക്കുന്ന കെസിഎസ്എല്‍ സംസ്ഥാന കലോല്‍സവത്തില്‍ പങ്കെടുക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക