|    Aug 18 Sat, 2018 2:27 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

കെവിന്‍ വധം: 20നകം കുറ്റപത്രം സമര്‍പ്പിക്കുമെന്ന് ഡിജിപി

Published : 2nd August 2018 | Posted By: kasim kzm

കോട്ടയം: കെവിന്‍ കൊലപാതകക്കേസില്‍ ഫോറന്‍സിക് പരിശോധനാ ഫലം ലഭിക്കുന്ന മുറയ്ക്ക് ഈ മാസം 20നകം കുറ്റപത്രം സമര്‍പ്പിക്കുമെന്നു ഡിജിപി ലോക്‌നാഥ് ബെഹ്്‌റ. കേസന്വേഷണം തൃപ്തികരമാണെന്നും ഡിജിപി വ്യക്തമാക്കി. കെവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടു കെവിന്റെ ഭാര്യ നീനുവും പിതാവ് ജോസഫും എസ്പി ഓഫിസിലെത്തി ഡിജിപിയെക്കണ്ട് ഇന്നലെ ആശങ്ക അറിയിച്ചിരുന്നു. കെവിന്‍ കേസില്‍ മുങ്ങിമരണമെന്നു റിപോര്‍ട്ട് വരുന്നത് പ്രതികള്‍ക്കു പരമാവധി ശിക്ഷ കിട്ടാതിരിക്കാന്‍ കാരണമാവുമെന്ന് ഇവര്‍ ഡിജിപിയെ അറിയിച്ചു. തുടര്‍ന്നാണു കേസിലെ കുറ്റപത്രം സമര്‍പ്പിക്കുന്ന കാര്യം ഡിജിപി മാധ്യമങ്ങളെ അറിയിച്ചത്. കെവിന്‍ വധക്കേസിന്റ ഫയലുകളും ഡിജിപി പരിശോധിക്കും. കൂടിക്കാഴ്ചയില്‍ കേസിന്റെ അന്വേഷണ പുരോഗതിയുടെ വിശദാംശങ്ങള്‍ കുടുംബം ഡിജിപിയോട് ആവശ്യപ്പെട്ടു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss