|    Aug 18 Sat, 2018 3:46 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

കെവിന്‍ വധം: സര്‍ക്കാരിന്റെ അപ്പീല്‍ ഹൈക്കോടതി തള്ളി

Published : 9th August 2018 | Posted By: kasim kzm

കൊച്ചി: കെവിന്‍ കൊലക്കേസിലെ പ്രതികളില്‍ നിന്ന് കൈക്കൂലി വാങ്ങിയ കേസില്‍ പ്രതികളായ പോലിസുകാര്‍ക്ക് ജാമ്യം നല്‍കിയതിനെതിരേ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി തള്ളി. കോട്ടയത്തെ ഗാന്ധിനഗര്‍ പോലിസ് സ്റ്റേഷനിലെ എഎസ്‌ഐ ബിജു, പോലിസ് ഡ്രൈവര്‍ അജയകുമാര്‍ എന്നിവര്‍ക്ക് ഏറ്റുമാനൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചതിനെതിരേ സര്‍ക്കാര്‍ നല്‍കിയ ഹരജികളാണ് തള്ളിയത്. കീഴ്‌ക്കോടതിയുടെ നടപടിയില്‍ ഇടപെടുന്നില്ലെന്നും പ്രതികളെ ചോദ്യംചെയ്യണമെങ്കില്‍ നോട്ടീസ് നല്‍കി അന്വേഷണസംഘത്തിന് വിളിച്ചുവരുത്താമെന്നും ഹൈക്കോടതി വ്യക്തമാക്കി. പ്രതികളെ കസ്റ്റഡിയില്‍ എടുത്തു ചോദ്യംചെയ്യേണ്ട കാര്യമില്ലെന്നും ഹൈക്കോടതി വിലയിരുത്തി. കോട്ടയം നട്ടാശ്ശേരി സ്വദേശിയും ദലിത് ക്രിസ്ത്യനുമായ കെവിനെ റോമന്‍ കത്തോലിക്ക വിഭാഗത്തി ല്‍പ്പെട്ട നീനുവെന്ന പെണ്‍കുട്ടിയെ പ്രേമിച്ചു കെട്ടിയെന്നാരോപിച്ച് പെണ്‍കുട്ടിയുടെ സഹോദരന്‍ ഷാനുവും മറ്റു പ്രതികളും ചേര്‍ന്ന് കൊലപ്പെടുത്തിയെന്നാണ് കേസ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss