|    Nov 18 Sun, 2018 1:30 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

കെവിന്‍: കൈക്കൂലി വാങ്ങിയ എഎസ്‌ഐയെ പിരിച്ചുവിട്ടു

Published : 9th November 2018 | Posted By: kasim kzm

കോട്ടയം: കെവിന്‍ കൊലക്കേസിലെ മുഖ്യപ്രതി ഷാനു ചാക്കോയില്‍ നിന്ന് കൈക്കൂലി വാങ്ങിയ കേസില്‍ എഎസ്‌ഐ ടി എം ബിജുവിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. കോട്ടയം ജില്ലാ പോലിസ് മേധാവി എസ് ഹരിശങ്കറിന്റേതാണ് നടപടി. ഒപ്പമുണ്ടായിരുന്ന പോലിസ് ഡ്രൈവര്‍ എം എന്‍ അജയകുമാറിന്റെ മൂന്നു വര്‍ഷത്തെ ആനുകൂല്യങ്ങള്‍ റദ്ദാക്കി. ഗാന്ധിനഗര്‍ എസ്‌ഐ ആയിരുന്ന എം എസ് ഷിബു, റൈറ്റര്‍ സണ്ണിമോന്‍ എന്നിവര്‍ക്കെതിരേ ഐജിയുടെ അന്വേഷണം നടക്കുകയാണ്. ഇവര്‍ക്കെതിരേയുള്ള ക്രിമിനല്‍ നടപടികളും തുടരും. കെവിന്‍ കൊലക്കേസ് ദുരഭിമാനക്കൊലയുടെ ഗണത്തില്‍പ്പെടുത്തി വിചാരണ ആരംഭിക്കാനിരിക്കെയാണ് പോലിസുകാര്‍ക്കെതിരേ അച്ചടക്കനടപടി ഉണ്ടായിരിക്കുന്നത്. അക്രമിസംഘം കെവിനെ തട്ടിക്കൊണ്ടുപോവാന്‍ എത്തിയപ്പോള്‍ ഗാന്ധിനഗര്‍ എഎസ്‌ഐയും ഡ്രൈവറും സംഘത്തിന്റെ പക്കല്‍ നിന്നു കൈക്കൂലി വാങ്ങിയതായി ഐജി നടത്തിയ അന്വേഷണത്തില്‍ സ്ഥിരീകരിച്ചിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss