|    Sep 23 Sun, 2018 8:24 am
FLASH NEWS
Home   >  Kerala   >  

കെവിന്റെ വീട് സന്ദര്‍ശിക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നു മുഖ്യമന്ത്രി

Published : 30th May 2018 | Posted By: G.A.G

തിരുവനന്തപുരം : ദുരഭിമാനകൊലയ്ക്കിരയായ കെവിന്‍ പി. ജോസഫിന്റെ വീട് സന്ദര്‍ശിക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവത്തില്‍ ആവശ്യമായ നടപടികളെല്ലാം സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കെവിന്റെ വീട്ടില്‍ പോകുന്നതിനെ കുറിച്ച് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
കേസില്‍ ഉള്‍പ്പെട്ട പ്രതികളെ പിടികൂടുകയും ജോലിയില്‍ വീഴ്ച വരുത്തിയ പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു.
ഡിജിപിയുടെ പ്രവര്‍ത്തനത്തില്‍ സന്തുഷ്ടനാണെന്നും ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. ഒറ്റപ്പെട്ട സംഭവത്തിന്റെ പേരില്‍ സേനയെ ആകെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss