|    Dec 15 Sat, 2018 7:25 am
FLASH NEWS
Home   >  Kerala   >  

കെവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു: സംസ്‌ക്കാരം മൂന്ന് മണിയ്ക്ക്

Published : 29th May 2018 | Posted By: sruthi srt

കോട്ടയം: പ്രണയവിവാഹത്തെ തുടര്‍ന്ന് ഭാര്യ വീട്ടുകാര്‍ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയ കെവിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി നട്ടാശേരിയിലെ വീട്ടിലെത്തിച്ചു.രണ്ടര വരെ പൊതുദര്‍ശനത്തിനു വച്ച ശേഷം വൈകിട്ടു മൂന്നിനു നല്ലിടയന്‍ പള്ളി സെമിത്തേരിയില്‍ സംസ്‌കാരം നടക്കും.കെവിന്റെ ഭാര്യ നീനുവിന്റെ നിലവിളി കൂടി നിന്നവരെ കണ്ണീരിലാഴ്ത്തി. മാതാവിന്റെയും സഹോദരിയുടെയും വിലാപവും കണ്ണുനനച്ചു.കെവിന്റെ പിതാവാണ് നീനുവിനെ ആശ്വസിപ്പിക്കുന്നത്.

ഇന്നലെ കെവിന്റെ മരണമറിഞ്ഞ് തളര്‍ന്നു വീണ നീനുവിനെ ആശുപത്രിയില്‍ എത്തിച്ചതും കൂടെനിന്നതുമെല്ലാം കെവിന്റെ പിതാവാണ്.
.അതിനിടെ, മൃതദേഹം സൂക്ഷിച്ചിരുന്ന കോട്ടയം മെഡിക്കല്‍ കോളജ് മോര്‍ച്ചറിക്കു മുന്നില്‍ സിപിഎം-കോണ്‍ഗ്രസ് സംഘര്‍ഷമുണ്ടായി.
മുന്‍ ആഭ്യന്തരമന്ത്രിയും കോട്ടയം എംഎല്‍എയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനു നേരെ സിപിഎം പ്രവര്‍ത്തകര്‍ കയ്യേറ്റശ്രമം നടത്തിയതാണ് പ്രശ്‌നത്തിനു കാരണം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഷര്‍ട്ട് വലിച്ചുകീറി. തുടര്‍ന്ന് പോലിസ് ഇടപെട്ടു.ശേഷം തിരുവഞ്ചൂരും ഏതാനും പ്രവര്‍ത്തകരും മോര്‍ച്ചറിക്കുള്ളില്‍ കയറി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss