|    Jun 23 Sat, 2018 7:39 pm
FLASH NEWS
Home   >  Districts  >  Kollam  >  

കെവിന്റെ മരണം; തെന്മലയില്‍ സി.പി.എം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം

Published : 28th May 2018 | Posted By: G.A.G

കൊല്ലം: തെന്മലയില്‍ സി.പി.എം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. മൃതദേഹം കരയ്‌ക്കെത്തിച്ചു വച്ചിരിക്കുന്നതിന് സമീപത്തായിരുന്നു സംഘര്‍ഷം. ഉന്നത  ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയ ശേഷം മാത്രം ഇന്‍ക്വസ്റ്റ് നടപടികള്‍ നടത്തിയാല്‍ മതിയെന്ന് കോണ്‍ഗ്രസ് നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ഇത് ആവശ്യമില്ല പൊലിസിന്റെ നടപടികള്‍ തുടരാം എന്ന സി.പി.എം നിലപാടിനെത്തുടര്‍ന്ന് സംഘര്‍ഷമുണ്ടാവുകയായിരുന്നു. തുടര്‍ന്ന് പൊലിസ് ഇടപെട്ട് സ്ഥിതി ശാന്തമാക്കുകയായിരുന്നു. കെവിന്റെ ബന്ധുക്കള്‍ കോട്ടയത്ത് നിന്ന് തെന്മലയെത്തിയതിന് തൊട്ടുപിന്നാലെയായിരുന്നു സംഘര്‍ഷം. മൃതദേഹം കണ്ടെത്തി മണിക്കൂറുകള്‍ക്ക് ശേഷവും ഇന്‍ക്വസ്റ്റ് തയ്യാറാക്കി മൃതദേഹം മെഡിക്കല്‍ കോളജാശുപത്രിയിലേക്ക് മാറ്റാത്തതിനെതിരെയും പ്രതിഷേധമുണ്ട്. പ്രദേശത്ത് കനത്ത മഴയിലും മൃതദേഹം തോടിന്റെ കരയില്‍ ഏറെനേരം കിടത്തി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss