|    Dec 15 Sat, 2018 11:08 am
FLASH NEWS

കെവിന്റെ കൊലപാതകം ശക്തമായ നടപടി വേണം: സംവരണ സംരക്ഷണ സേന

Published : 1st June 2018 | Posted By: kasim kzm

മലപ്പുറം: കെവിനെന്ന യുവാവിനെ ദുരഭിമാനക്കൊല നടത്തി പുഴയിലെറിഞ്ഞവര്‍ക്കെതിരേയും കൂട്ടുനിന്ന പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേയും കൊലക്കുറ്റം ചുമത്തണമെന്നും ഉത്തരവാദികളായ ഉയര്‍ന്ന പോലിസ് ഉദ്യോഗസ്ഥരെ സര്‍വിസില്‍ നിന്നു പിരിച്ചുവിടണമെന്നും സംവരണ സംരക്ഷണ സേന സംസ്ഥാന ചെയര്‍മാന്‍ സി ആര്‍ ദിവകാരനും മലപ്പുറം ജില്ലാ സെക്രട്ടറി ബാബു പാത്തിക്കലും ആവശ്യപ്പെട്ടു. സംഭവത്തില്‍ ശക്തമായ നടപടി വേണമെന്ന് ആവശ്യപ്പെട്ട്‌പോലിസ് അധികൃതര്‍ക്ക് നിവേദനവും നല്‍കി.
പട്ടികജാതി വിഭാഗത്തില്‍പ്പെട്ട സിനിമാനടന്‍ കലാഭവന്‍ മണിയുടെയും പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ഥിനി ആയിരുന്ന ജിഷയുടെയും കൊലപാതകങ്ങളുടെ അന്വേഷണത്തിന്റെ വഴിമുട്ടിച്ചതുപോലെ കെവിന്റെ കൊലപാതകത്തിന്റെ അന്വേഷണം വഴിമുട്ടിക്കരുതെന്നും സംവരണം സംരക്ഷണ സേന ഡിജിപിയോട് ആവശ്യപ്പെട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss