|    Sep 24 Mon, 2018 1:34 am
FLASH NEWS
Home   >  Kerala   >  

കെവിന്റെ കൊലപാതകം: നിയസഭയില്‍ പ്രതിപക്ഷ ബഹളം

Published : 4th June 2018 | Posted By: mtp rafeek


തിരുവന്തപുരം: കെവിന്‍ കൊലപാതകത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. സിബിഐ അന്വേഷണത്തെക്കുറിച്ച് മുഖ്യമന്ത്രി പ്രതികരിക്കാതിരുന്നതിനെ തുടര്‍ന്ന് പ്രതിപക്ഷം പ്ലക്കാര്‍ഡുകളുമായി നടുത്തളത്തിലിറങ്ങി. ഇതേ തുടര്‍ന്ന് സഭ ഇന്നത്തേക്കു പിരിഞ്ഞു.
സംഭവത്തില്‍ പ്രതിപക്ഷത്തു നിന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. കെവിനെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയതായി അന്വേഷണത്തില്‍ ബോധ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി സഭയില്‍ മറുപടി നല്‍കി.
പ്രതികളായ ഡിവൈഎഫ്‌ഐക്കാരെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതാണ് പോലീസിന്റെ ഭാഗത്ത് നിന്നുള്ള നടപടികളെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സഭയില്‍ കുറ്റപ്പെടുത്തി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss