|    Dec 10 Mon, 2018 8:31 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

കെവിന്റെ കൊലപാതകം: കേരളത്തില്‍ നടക്കാന്‍ പാടില്ലാത്തതായിരുന്നുവെന്ന് ബൃന്ദ കാരാട്ട്

Published : 2nd June 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: കേരളം പോലുള്ള ഒരു സംസ്ഥാനത്ത് നടക്കാന്‍ പാടില്ലാത്തതായിരുന്നു കെവിന്റെ കൊലപാതകമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. ഇത്തരം വിഷയങ്ങളില്‍ പോലിസിന്റെ വീഴ്ചകളെപ്പറ്റി പൊതുവായി പ്രതികരിക്കാന്‍ കഴിയില്ല. ദുരഭിമാനക്കൊല കേരളത്തെ പോലൊരു സമൂഹത്തില്‍ നടക്കുന്നത് അത്യന്തം ആശങ്കാജനകമാണ്. ജാതി, വര്‍ഗ വിഷയം കേരളത്തെ പോലൊരു സമൂഹത്തെ ബാധിക്കുന്നത് അടിയന്തരമായി തടയാന്‍ ഇടപെടല്‍ വേണമെന്നും അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍, സംസ്ഥാന പോലിസ് സംഭവത്തില്‍ ഉടനടി നടപടിയെടുത്തു പ്രതികളെ പിടികൂടി. മറ്റിടങ്ങളിലെപ്പോലെ പ്രതികളെ സംരക്ഷിക്കുന്ന മോശം പ്രവണതയുണ്ടായില്ല. ഇക്കാര്യത്തില്‍ ഇടത് സര്‍ക്കാരും സന്ദര്‍ഭത്തിന് അനുസരിച്ച് പ്രവര്‍ത്തിച്ച് മാതൃകയായെന്നും ബൃന്ദ കാരാട്ട് അവകാശപ്പെട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss