|    Sep 25 Tue, 2018 6:04 pm
FLASH NEWS
Home   >  Kerala   >  

കെവിന്റെ കണ്ണുകള്‍ ചൂഴ്‌ന്നെടുത്ത നിലയില്‍; ഡിവൈഎഫ്‌ഐ പ്രവര്‍ത്തര്‍ക്കും പങ്ക്

Published : 28th May 2018 | Posted By: sruthi srt

കോട്ടയം: കോട്ടയം മന്നാനത്ത് ഭാര്യ വീട്ടുകാര്‍ തട്ടികൊണ്ടുപോയതിനെ തുടര്‍ന്ന് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ കെവിന്റെ മരണം അതിക്രൂരമായി മര്‍ദ്ദനത്തിനിരയായെന്ന് റിപോര്‍ട്ട്. മൃതദേഹത്തില്‍ മര്‍ദ്ദനത്തിന്റെ പാടുകളും മുറിവുകളും ഉണ്ട്.കണ്ണുകള്‍ ചൂഴ്‌ന്നെടുത്ത നിലയിലാണ്. കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റതായും ശരീരം മുഴുവന്‍ മര്‍ദ്ദനമേറ്റ പാടുണ്ടെന്നും പോലിസ് വ്യക്തമാക്കി.

കെവിന്റെ ശരീരം കണ്ടെടുത്ത സ്ഥലത്തേക്ക് ബന്ധുക്കള്‍ എത്തിയിട്ടില്ല.ഇവര്‍ വന്ന ശേഷമേ ഇന്‍ക്വസ്റ്റ് നടപടികള്‍ തുടങ്ങു. അതേസമയം, സംഭവത്തില്‍ പെണ്‍കുട്ടിയുടെ സഹോദരന്‍ ഷാനുചാക്കോയുടെ നേതൃത്വത്തിലുള്ള സംഘത്തില്‍ ഉള്‍പ്പെട്ടിരുന്ന 12 പേരും ഡിവൈഎഫ്‌ഐക്കാരാണെന്ന് റിപോര്‍ട്ടുകളുണ്ട്. ഇവരില്‍ രണ്ടുപേരെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.സംഭവത്തില്‍ അറസ്റ്റ് ചെയ്ത ഇബ്രാഹീംകുട്ടിയുടെ വാഹനം ഓടിച്ചിരുന്ന നിയാസ് ഡിവൈഎഫ്‌ഐയുടെ തെന്മല യൂണിറ്റ് സെക്രട്ടറിയാണ്. പിടിയിലായ ഇശാലും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനാണ്. മറ്റു പത്തു പേര്‍ക്കും ഡിവൈഎഫ്‌ഐ ബന്ധമുണ്ടെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss