|    Nov 20 Tue, 2018 5:38 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

കെയ്‌സുക്കേ ഹോണ്ട വിരമിച്ചു

Published : 4th July 2018 | Posted By: kasim kzm

ടോകിയോ: പ്രീക്വാര്‍ട്ടറില്‍ ബെല്‍ജിയത്തിനോട് പൊരുതിത്തോറ്റതിന് പിന്നാലെയായി ജപ്പാന്‍ സൂപ്പര്‍ താരം കെയ്‌സുക്കേ ഹോണ്ട അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നു വിരമിച്ചു. ‘ഞാന്‍ എന്റെ ദേശീയ ഫുട്‌ബോള്‍ കരിയറിന് വിരാമം കുറിക്കുകയാണ്. ഞങ്ങള്‍ക്ക് മികച്ച യുവതാരങ്ങള്‍ ഉണ്ടെന്ന് ചിന്തിക്കുമ്പോള്‍ ഉള്ളില്‍ സന്തോഷമാണ്. ഇനി അവരുടെ ഊഴമാണ്’-  താരം പറഞ്ഞു.
2008ല്‍ ദേശീയ ടീമിനായി അരങ്ങേറ്റം കുറിച്ച ഹോണ്ട 98 മല്‍സരങ്ങളില്‍ നിന്നായി 37 ഗോളുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. 2011ലെ എഎഫ്‌സി കപ്പില്‍ മുത്തമിട്ട ജപ്പാന്‍ ടീമില്‍ ഹോണ്ടയും ഉണ്ടായിരുന്നു. മുമ്പ് സിഎസ്‌കെഎ മോസ്‌കോയ്ക്കു വേണ്ടിയും എസി മിലാന് വേണ്ടിയും ഈ 32 കാരന്‍ ബൂട്ടണിഞ്ഞിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss