|    Mar 29 Wed, 2017 10:48 pm
FLASH NEWS

കെയ്‌റോ യൂണിവേഴ്‌സിറ്റിയില്‍ നഖാബിന് നിരോധനം

Published : 20th January 2016 | Posted By: swapna en

naqabകെയ്‌റോ; പ്രശ്‌സതമായ കെയ്‌റോ യൂണിവേഴ്‌സിറ്റിയില്‍ നഖാബി(മുഖം മൂടുന്ന പര്‍ദ്ദ)ന് നിരോധനം. യൂണിവേഴ്‌സിറ്റിയില്‍ ക്ലാസ്സ് എടുക്കുന്ന വനിതാ പ്രഫസര്‍മാര്‍ക്കാണ് നഖാബ് നിരോധിച്ചത്. ക്യാംപസില്‍ ഇവര്‍ക്ക് നഖാബ് ഉപയോഗിക്കാം. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ്സ് എടുക്കുമ്പോള്‍ മുഖം മൂടുന്ന നഖാബ് ഒഴിവാക്കണമെന്നാണ് ഈജിപ്ത് കോടതി ഇന്ന് നിര്‍ദ്ദേശിച്ചത്.  പ്രഫസര്‍മാരുടെ  അസിസ്റ്റന്റ്മാരും നഖാബ് ഉപയോഗിക്കരുത്. നേരത്തെ കെയ്‌റോ യൂണിവേഴ്‌സിറ്റിയില്‍ ഇവിടെത്തെ  പ്രസിഡന്റാണ് നഖാബ് നിരോധിച്ചത്. ഈ തീരുമാനത്തെ കോടതി പിന്തുണയ്ക്കുകയായിരുന്നു. വിദ്യാര്‍ത്ഥികളുമായുള്ള ബന്ധം ദൃഡമാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്ന് പ്രസിഡന്റ് പറഞ്ഞിരുന്നു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day