|    Oct 22 Sun, 2017 9:13 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

കെയ്‌റോ കാലിഗ്രാഫി മേളയില്‍ നേട്ടവുമായി മുഖ്താര്‍ അഹ്മദ്

Published : 25th July 2016 | Posted By: SMR

ഹൈദരാബാദ്: ഇന്ത്യയില്‍ നിന്നുള്ള അറബി കാലിഗ്രാഫര്‍ മുഖ്താര്‍ അഹ്മദിന്(42) കെയ്‌റോ അന്താരാഷ്ട്ര അറബിക് കാലിഗ്രാഫി മേളയില്‍ ഉന്നത പുരസ്‌കാരം. 15 രാജ്യങ്ങളില്‍ നിന്നുള്ള 115 കാലിഗ്രാഫര്‍മാര്‍ പങ്കെടുത്ത മേളയില്‍ മുഖ്താറിന് രണ്ടാം സ്ഥാനമാണു ലഭിച്ചത്. കെയ്‌റോ ഓപ്പറ ഹൗസിലെ ആര്‍ട്ട് ഗാലറിയില്‍ നടന്ന എട്ടുദിവസം നീണ്ടുനിന്ന മേളയില്‍ മുഖ്താറടക്കമുള്ള കാലിഗ്രാഫര്‍മാരുടെ 700ഓളം കലാസൃഷ്ടികളാണു പ്രദര്‍ശിപ്പിച്ചത്. ഈജിപ്തില്‍ നിന്നുള്ള ഖാലിദ് മുഹമ്മദിനാണ് ഒന്നാം സ്ഥാനം.
ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുഖ്താറിന് നിരവധി അന്താരാഷ്ട്ര കാലിഗ്രാഫി മേളകളില്‍ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. അല്ലാഹുവിന്റെ അനുഗ്രഹമായിട്ടാണ് പുരസ്‌കാരനേട്ടത്തെ കാണുന്നതെന്ന് ഹൈദരാബാദില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവേ മുഖ്താര്‍ പറഞ്ഞു.
2003ല്‍ ഇസ്താംബൂള്‍ റിസര്‍ച് സെന്റര്‍ ഫോര്‍ ഇസ്‌ലാമിക് ഹിസ്റ്ററി ആര്‍ട്ട് ആന്റ് കള്‍ച്ചറില്‍(ഐആര്‍സിഐസിഎ) നിന്നുള്ള മാസ്റ്റര്‍ ഡിപ്ലോമ(ഇജാസ) മുഖ്താറിനു ലഭിച്ചിരുന്നു. തെലങ്കാനയിലെ മേഡക്കിലുള്ള കര്‍ഷക കുടുംബത്തില്‍ ജനിച്ച മുഖ്താര്‍ ബംഗലൂരുവിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്തോ- ഇസ്‌ലാമിക് ആര്‍ട്ട് ആന്റ് കള്‍ചറില്‍ അധ്യാപകനായി പ്രവര്‍ത്തിക്കുകയാണ്. യുഎഇ, സൗദി അറേബ്യ, അല്‍ജീരിയ, മലേസ്യ തുടങ്ങിയ രാജ്യങ്ങളിലായി നിരവധി കാലിഗ്രാഫി പ്രദര്‍ശനങ്ങളും അദ്ദേഹം നടത്തിയിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക