|    Jul 20 Fri, 2018 4:52 am
FLASH NEWS
Home   >  Todays Paper  >  page 11  >  

കെയ്ന്‍ ഹാട്രിക്കില്‍ ടോട്ടനം

Published : 28th September 2017 | Posted By: fsq

 

സ്‌ട്രൊവോളോസ്: ഹാരി കെയ്ന്‍ ഹാട്രിക്ക് ഗോളുകളുമായി കളം നിറഞ്ഞാടിയ മല്‍സരത്തില്‍ അപ്പോയലിനെതിരെ ടോട്ടനത്തിന് മിന്നും ജയം. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ടോട്ടനം വിജയം അക്കൗണ്ടിലാക്കിയത്. കളി തുടങ്ങി 39ാം മിനിറ്റിലാണ് ടോട്ടനം സ്‌കോര്‍ കണ്ടെത്തിയത്. സെന്ററില്‍ നിന്ന് അല്‍ഡര്‍വെര്‍ല്‍ഡ് നീട്ടി നല്‍കിയ പാസിനെ പിടിച്ചെടുത്ത് കെയ്ന്‍ തൊടുത്ത ഷോട്ട് ലക്ഷ്യം പിഴക്കാതെ വലയിലെത്തി. ഒന്നാം പകുതിയില്‍ ഒരു ഗോളിന്റെ ലീഡോടെയാണ് ടോട്ടനം കളിപിരിഞ്ഞത്.ഇരു ടീമുകളും 4-2-3-1 ശൈലി പിന്തുടര്‍ന്ന് മല്‍സരത്തില്‍ ടോട്ടനത്തിന്റെ മികച്ച ഒത്തിണക്കമാണ് വിജയം സമ്മാനിച്ചത്. 62ാം മിനിറ്റില്‍ കെയ്‌നിലൂടെ വീണ്ടും ടോട്ടനത്തിന്റെ അക്കൗണ്ടില്‍ ഗോള്‍ പിറന്നു. ഇടത് വിങില്‍ നിന്ന് സിസോക്കോ നല്‍കിയ പാസിനെ കെയ്ന്‍ ലക്ഷ്യത്തിലെത്തിച്ചു. 2-0ന് ടോട്ടനം മുന്നില്‍. രണ്ടാം ഗോള്‍ പിറന്ന് അഞ്ച് മിനിറ്റുകള്‍ക്കുള്ളില്‍ കെയ്ന്‍ വീണ്ടും ലക്ഷ്യം കണ്ടെത്തി. ട്രിപ്പിയര്‍ ഉയര്‍ത്തി നല്‍കിയ പാസിനെ ഹെഡ്ഡറിലൂടെ ലക്ഷ്യത്തിലെത്തിച്ചാണ് കെയ്ന്‍ ഹാട്രിക് പൂര്‍ത്തിയാക്കിയത്. ഈ വര്‍ഷം കെയ്ന്‍ നേടുന്ന ആറാമത്തെ ഹാട്രിക്കാണിത്. പിന്നീടുള്ള മിനിറ്റുകളില്‍ ടോട്ടനത്തിന്റെ പ്രതിരോധ കോട്ടയ്ക്ക് ഭീഷണി ഉയര്‍ത്താന്‍ അപ്പോയല്‍ താരങ്ങള്‍ക്ക് സാധിക്കാതെ വന്നതോടെ 3-0ന്റെ രാജകീയ ജയവും ടോട്ടനത്തിനൊപ്പം നിന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss