|    Jul 20 Fri, 2018 10:43 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

കെയുഡബ്ല്യൂുജെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ഹരജി

Published : 28th September 2017 | Posted By: fsq

 

തിരുവനന്തപുരം: കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന കമ്മിറ്റി തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി കോടതി ഫയലില്‍ സ്വീകരിച്ചു. തിരുവനന്തപുരം മുനിസിഫ് കോടതിയാണ് ഹരജി സ്വീകരിച്ചത്. ഭരണഘടനാ വിരുദ്ധവും പ്രത്യേക താല്‍പര്യവുമനുസരിച്ചാണ് വരണാധികാരികള്‍ പ്രവര്‍ത്തിച്ചതെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടി. ഹരജി സ്വീകരിച്ച കോടതി എതിര്‍കക്ഷികളായ സംസ്ഥാന വരണാധികാരി, ഉപവരണാധികാരി, ജില്ലാ വരണാധികാരി എന്നിവര്‍ക്ക് നോട്ടിസ് അയക്കാന്‍ നിര്‍ദേശിച്ചു. അടുത്തമാസം 4ന് കേസ് വീണ്ടും പരിഗണിക്കും. 2017-18 സംസ്ഥാന കൗണ്‍സില്‍ തിരഞ്ഞെടുപ്പിലെ 15ാം നമ്പര്‍ സ്ഥാനാര്‍ഥിയാണ് ഹരജിക്കാരന്‍.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss