|    Jul 17 Tue, 2018 7:59 am
FLASH NEWS
Home   >  Kerala   >  

കെയുആര്‍ടിസി ലോ ഫ്‌ളോര്‍ ബസ് ടൂറിസ്റ്റ് ബസിലിടിച്ച് 30 പേര്‍ക്കു പരിക്ക്

Published : 4th August 2016 | Posted By: G.A.G

കോലഞ്ചേരി: കെയുആര്‍ടിസി ലോ ഫ്‌ളോര്‍ ബസ് ടൂറിസ്റ്റ് ബസുമായി കൂട്ടിയിടിച്ച് 30 പേര്‍ക്കു പരിക്ക്. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിലെ പുത്തന്‍കുരിശില്‍ ഇന്നു പുലര്‍ച്ചെയോടെയാണ് അപകടം.   മുവാറ്റുപുഴയില്‍ നിന്നും വൈറ്റിലക്കു പോവുകയായിരുന്ന ലോ ഫ്‌ളോര്‍ ബസ് റോഡില്‍  ആശ്രദ്ധമായി തിരിച്ച ടൂറിസ്റ്റ് ബസിലേക്ക് ഇടിച്ചുകയറിയാണ് അപകടം. എഴുപതോളം യാത്രക്കാര്‍ ലോഫ്്‌ളോര്‍ ബസിലുണ്ടായിരുന്നു. ഇവരെ ചില്ലു തകര്‍ത്താണ് പുറത്തെത്തിച്ചത്. കാര്യമായി പരിക്കേറ്റവരെ കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിസാരമായ പരിക്കുള്ളവര്‍ വിവിധ ആശുപത്രികളില്‍ പ്രാഥമിക ചികിത്സ തേടി. അപകടത്തെ തുടര്‍ന്ന് ഒരു മണിക്കുറോളം ദേശീയ പാത തടസപ്പെട്ടു.

 

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss