|    Jul 21 Sat, 2018 1:26 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

കെപിസിസി സംഘടനാ തിരഞ്ഞെടുപ്പിന് സ്റ്റേ

Published : 29th September 2017 | Posted By: fsq

 

തിരുവനന്തപുരം: കെപിസിസി സംഘടനാ തിരഞ്ഞെടുപ്പ് നടത്തുന്നതിന് ഇടക്കാല സ്‌റ്റേ. അടുത്തമാസം 17 വരെ തിരഞ്ഞെടുപ്പ് നിര്‍ത്തിവയ്ക്കാന്‍ തിരുവനന്തപുരം മുനിസിഫ് കോടതി ഉത്തരവിട്ടു. സംഘടനാ തിരഞ്ഞെടുപ്പിനുള്ള നടപടികളിലേക്ക് കെപിസിസി നേതൃത്വം സജീവമായി കടന്ന സാഹചര്യത്തിലാണ് കോടതി ഇടപെടല്‍. തിരഞ്ഞെടുപ്പ് സുതാര്യമല്ലെന്നു ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നല്‍കിയ ഹരജിയിലാണ് നടപടി. തിരുവനന്തപുരം മണക്കാട് സ്വദേശി എസ് ബാഹുവാണ് കോടതിയെ സമീപിച്ചത്. തിരഞ്ഞെടുപ്പു നടത്തിപ്പില്‍ ക്രമക്കേടുണ്ടെന്നും പാര്‍ട്ടിയില്‍ സ്വജനപക്ഷപാതം നിലനില്‍ക്കുന്നതായും ഹരജിയില്‍ ആരോപിക്കുന്നു. മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് തിരഞ്ഞെടുപ്പ് നടത്താന്‍ പാര്‍ട്ടി ഒരുങ്ങുന്നതെന്നാണു ഹരജിയിലെ ആരോപണം. കേസ് അടുത്തമാസം 17ന് വീണ്ടും പരിഗണിക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss