|    Jul 24 Mon, 2017 4:16 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

കെപിസിസി വൈസ് പ്രസിഡന്റിനെതിരേ ജനറല്‍ സെക്രട്ടറി

Published : 13th October 2016 | Posted By: SMR

കൊല്ലം: 60 വയസ്സ് കഴിഞ്ഞ കോണ്‍ഗ്രസ്സുകാര്‍ പദവികള്‍ ഒഴിയണമെന്ന കെപിസിസി വൈസ് പ്രസിഡന്റ് വി ഡി സതീശന്റെ പ്രസ്താവനയ്‌ക്കെതിരേ ജനറല്‍ സെക്രട്ടറി ശൂരനാട് രാജശേഖരന്‍ രംഗത്ത്.
ഇക്കാര്യം പറയാനുള്ള യോഗ്യത സതീശനില്ല. എംഎല്‍എ ഉള്‍പ്പെടെ ഒന്നിലധികം സ്ഥാനങ്ങളാണ് സതീശന്‍ വഹിക്കുന്നത്. ആദ്യം ഈ സ്ഥാനങ്ങള്‍ ഒഴിയണം. പാര്‍ട്ടി കാര്യങ്ങള്‍ പാര്‍ട്ടി വേദിയിലാണ് പറയേണ്ടത്. അല്ലാതെ പൊതുവേദിയിലല്ല. ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിലിരുന്നുകൊണ്ട് ഗുരുതരമായ അച്ചടക്ക ലംഘനമാണ് വി ഡി സതീശന്‍ നടത്തിയതെന്നും ശൂരനാട് രാജശേഖരന്‍ ആരോപിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക